Aksharathalukal

അവിചാരിതം..💚




\" അമ്മേ.. എന്റെ നീല ചുരിദാർ എന്തെ.. അലമാരെലില്ലല്ലോ.. ഇത് മുഴുവൻ ഞാൻ തപ്പി.. \"

\" എടി.. ആാാ താഴത്തെ തട്ടിലുണ്ട്.. \"

അടുക്കളയിൽ നിന്നും അമ്മ സംഗീത വിളിച്ചു പറയുന്നത് കേട്ടതും മുട്ടു കുത്തി താഴെ തട്ടില് പരതാൻ തുടങ്ങി സ്മൃതി..

\" ഇതിലില്ലമ്മേ.. \"

\" എന്നാ മുകളിൽ കാണുടി.. \"

\"ഒന്ന് വന്നു എടുത്ത് തരുനുണ്ടോ.. ഇവിടെ എങ്ങും ഇല്ലാ..\"

\" വരുന്നെടി.. കിടന്ന് അലക്കണ്ട.. \"

അവളുടെ അലർച്ച ഉയർന്നതും സ്ലാബ് തുടച തുണിയും വിരിച്ചിട്ട് സംഗീത സ്മൃതിയുടെ മുറിയിലേക്ക് ചെന്നു..

\" മണി പത്ത് ആകണ്.. നിന്റെ കുളി പോലും ഇതുവരെ കഴിഞ്ഞില്ലെടി.. \"

ചെന്ന പാടെ കട്ടിലിൽ ഇരിക്കുന്നവളോട് തിരക്കുമ്പോളാണ് ആ മുറിയുടെ കോലം അവരുടെ കണ്ണിലുടക്കിയത്..

\" എടി..!! അസത്തെ.. എന്തുവാടി നീ കാണിച്ചു വെച്ചേക്കുന്നേ.. \"

അലമാരയിൽ ഉണ്ടാർന്ന സകല വസ്ത്രങ്ങളും താഴെ ചിന്നി ചിതറി കിടക്കുന്ന കണ്ടതെ സംഗീതയുടെ മുഖമിരുണ്ടു..

\" പിന്നെ ഭ്രാന്ത് പിടിക്കില്ലേ മനുഷ്യനു.. എത്ര നേരായി എന്റെ നീല ചുരിദാർ കിടന്ന് തപ്പണ് ഞാൻ.. \"

തല്ലാൻ വന്നവരിൽ നിന്നും അതിവിധക്തമായി ഒഴിഞ് മാറിപോയവൾ..

\" അത്ങ്ങനെയാ ഒന്നും പറ്റില്ലാലോ.. ക്ഷമയോടെ ഇരുന്നു നോക്കിയാ കിട്ടില്ലേ നിന്റെ ചുരിദാറു.. \"

പറഞ്ഞു കൊണ്ട് താഴെ കിടന്ന നീല ചുരിദാർ എടുത്ത് സ്മൃതിയുടെ മുഖത്തേക് വലിച്ചെറിഞ്ഞതും അവളൊന്നു ചിരിച്ചു കാട്ടി..

\" ശെടാ.. ഇതിവിടെ കിടക്കണ്ടർന്നോ.. എന്റെ കണ്മുന്നിൽ കിടന്നിട്ടു പോലും ഞാൻ കണ്ടില്ലല്ലോ.. \"

അതിശയം കലർന്ന സ്വരത്തിൽ പറയണവളെ കാര്യമാക്കാതെ വസ്ത്രങ്ങൾ എല്ലാം എടുത്ത് മടക്കി വെക്കാൻ തുടങ്ങി സംഗീത..

\" അല്ലേലും അമ്മമാർക്ക് ഒരു പ്രതേക കഴിവ.. കാണാത്ത സാധനങ്ങൾ കണ്ടു പിടിച്ചു തരാൻ.. \"

\" രാവിലെ തന്നെ തള്ളേം മോളും കിടന്ന് എന്തൊരു ബഹളാ.. മനുഷ്യനെ ഒന്ന് കിടന്ന് ഉറങ്ങാനും സമ്മതിക്കില്ലേ നിങ്ങള്..\"

വാതിൽക്കെ നിന്നും മറ്റൊരു അലർച്ച കേട്ടതും അമ്മയും മകളും അവിടേക്കു നോക്കി..

ഒരു ഷോർട്സും ധരിച്ചു അലങ്കോലമായ മുടിയും, ചുണ്ടിന് താഴേക്കു ഒലിച്ചു ഉണങ്ങിയ ഉമിനീരും, കണ്ണിപീള നിറഞ്ഞു നിൽക്കുന്ന കണ്ണുകളുകൂടെ കണ്ടതും സ്മൃതി അറപ്പോടെ പല്ല് കടിച്ചു..

\" ഈ പെണ്ണിന്റ ഏതോ ഒരു നീല കളർ ചുരിദാർ കാണുന്നില്ലന്നും പറഞ് ഒച്ചപ്പാട് ആയിരുന്നു.. ഞാൻ വന്നു ഒന്ന് നോക്കിയതും കണ്ടു കിട്ടി.. അത്ങ്ങനാ നിന്റെ അല്ലെ അനിയത്തി..
ആങ്ങളേം പെങ്ങളും കണക്കാ.. മുന്നിൽ കിടന്നാലും ഒന്നും കാണില്ലലോ..\"

മടക്കി വെച്ച തുണി എല്ലാ അലമാരയിലാക്കി അലമാര അടച്ചു സംഗീത മുറിക് പുറത്തേക് ഇറങ്ങും മുന്നേ സ്മൃതിയെ തിരിഞ്ഞ് നോക്കി..

\" ഡീ.. പോയി കുളിച് റെഡി ആകാൻ നോക്.. ഞാൻ കുളിച്ചട്ട് വരുമ്പോളേക്കും റെഡി ആയിട്ടില്ലേ ബാക്കി ഞാൻ അപ്പൊ പറയാം.. കല്യാണം കൂടാനാ പോകണേ.. അല്ലാതെ എല്ലാം കഴിഞ്ഞ് സദ്യ ഉണ്ണാനല്ല.. പോയി കുളിക്ക് സ്മൃതി.. \"

\" ആർടെ കല്യാണം ആടി.. \"

സംഗീത പോയതും കട്ടിലിലേക്ക് മറഞ്ഞു കൊണ്ടുള്ള സച്ചിന്റെ ചോദ്യത്തിൽ അരിശം മൂത്ത് സ്മൃതി അവനെ തലയിണക്ക് അടിച്ചു വീഴ്ത്തി..

\" എന്താടി നിനക്ക്..? \"

ചീറികൊണ്ടവൻ എഴുന്നേറ്റു മാറി..

\" വൃത്തികെട്ടവനെ.. കുളിക്കോം നനക്കോം ചെയ്യാതെ എന്റെ കട്ടിലിൽ കേറണോടാ.. ഈത്തം ഒലിപ്പിച് നിക്കണ കണ്ടില്ലേ.. \"

\" ഓഹ്..!! അതാണോ.. ഒന്ന് പൊടി അവിടെന്ന്.. \"

പുച്ഛത്തോടെയവൻ പറഞ്ഞതും..

\" എന്റെ റൂമിൽ വന്നിട്ട് എന്നോട് പോകാൻ പറയുന്നോടാ തെണ്ടി.. \"

\" എന്ത്ടി നീ വിളിച്ചേ.. തെണ്ടിയെന്നോ.. \"

പറഞ്ഞു തീരും മുന്നേ സ്മൃതിയുടെ അഴിച്ചിട്ടു കിടന്ന മുടിയിൽ പിടുത്തമിട്ടവൻ..

\" ആാാ.. വിടെടാ.. എന്റെ മുടിന്ന് വിടെടാ..\"

\" ചേട്ടനെ ബഹുമാനിക്കണ്ടേ മോളെ.. അതോണ്ടല്ലേ ചേട്ടൻ വേദനിപ്പിക്കണേ..\"

ശബ്ദം ഉയർത്തിയവളുടെ വാ പൊത്തിയവൻ.. വേദനയും മിണ്ടാനും പറ്റാതെ ആയതും വിരലിൽ കേറി കടിക്കുകയും കാലോണ്ട് ഒരു തൊഴി കൂടെ കൊടുത്തതും മുറിയിൽ കിടന്ന തടിയുഡ മേശയിൽ തലയിടിച്ചു വീണവൻ..

\" അമ്മേ.. \"

അവൻ അലറി വിളിച്ചു കൂവി..

\" ഞാൻ അങ്ങോട്ട് വന്നാൽ രണ്ടിനേം മടലിന് തല്ലും.. മിണ്ടാതെ ഇരിക്കനെടാ..\"

അപ്പുറത് നിന്നും സംഗീത വിളിച്ചു പറഞ്ഞതും വേദന കടിച് പിടിച്ചവൻ താഴെ നിന്നും എഴുന്നേറ്റു.. ചെറുതായി വീർതിരിക്കുന്ന അവന്റെ നെറ്റി കണ്ടതെ സ്മൃതി നാവ് കടിച്ചു..

\" വേദന ഉണ്ടോ ഏട്ടാ.. നെറ്റിയിലെന്താ ഒരു ബോൾ.. ക്രിക്കറ്റ്‌ കളിക്കാൻ പോകുവാണോ, സച്ചിൻ..\"

\" നിയെന്നെ കളിയാകുവൊന്നും വേണ്ട.. ഇതിനുള്ള തിരിചടി നിനക്ക് ഞാൻ തന്നിരിക്കും.. ഇല്ലെങ്കി എന്റെ പേര് നിന്റെ പട്ടിക്ക് ഇട്ടോ.. \"

വിരൽ ചൂണ്ടി ഭീഷണിപെടുത്തിയവൻ..

\" എന്നിട്ട് വേണം അതിനു പേ ഇളകാൻ..\"

നിന്നു പല്ല് ഞെരിക്കുന്നവനെ കണ്ടതും ഡ്രസ്സ്‌ എടുത്ത് ബാത്‌റൂമിലേക്ക് ഓടി കയറിയവൾ..

\" എടി..!! ആർടെ കല്യാണതിന് പോകുവാ നിങ്ങള്.. \"

മുറി വിട്ടിറങ്ങും മുന്നേ ചോദിച്ചവൻ..

\" ചേട്ടന്റെ കൂടെ പഠിച്ച ഉത്തര ചേച്ചി ഇല്ലേ ആൾടെയാ.. വരുന്നേൽ വാ.. ഒരു സദ്യ കഴിക്കാം.. \"

ബാത്‌റൂമിന്റെ ഡോർ വലിച്ചടചവൾ പറഞ്ഞതും സച്ചിൻ ഉടൻ തന്നെ തന്റെ മുറിയിലേക് ഓടി..!!


തുടരും.