സായാഹ്ന വെയിലിൻ്റെ ചൂട് കുറഞ്ഞ് വന്നു ഞാൻ പെട്ടെന്ന് തന്നെ പ്ലാറ്റ് ഫോമിൽ നിന്നും ചാടിയിറങ്ങി അടുത്ത പ്ലാറ്റ് ഫോമിൽ കയറി. അങ്ങും ഇങ്ങുമായി കുറേ യാത്രക്കാർ ദൂരേക്ക് നോക്കി നിൽക്കുന്നത് കാണാം 15 മിനിട്ട് വൈകി ഓടുന്ന തീവണ്ടി നോക്കി നിൽക്കുന്ന അവരുടെ കണ്ണു കളിലെ അക്ഷമ ഞാൻ കണ്ടൂ. നിമിഷ നേരം കൊണ്ട് ഞാൻ അവരിൽ ഒരാളായി മാറി ഒരുപാട് പേരുടെ ആഗ്രഹങ്ങളും ജീവിതവും നിറച്ച് കൊണ്ട് തീവണ്ടി ഞങ്ങളെയും പെറുക്കി എടുത്തു മുന്നോട്ട് നീങ്ങി. എൻ്റെ ഇരിപ്പിടം കണ്ടെത്തി ഇരിക്കാൻ നോക്കുമ്പോൾ രണ്ടു കണ്ണുകൾ ഞാൻ കണ്ടൂ ആരയോ തിരയുകയാണ് തൻ്റെ മാതൃ ഭാഷ സംസാരിക്കുന്ന ആരെയെങ്കി