ഞാൻ ജാഡ ബേബി ❣️
പാർട്ട് :-5
അടി കൊണ്ട് കിളി പറന്ന ഞാൻ അടി വന്ന സ്ഥലത്തേക്ക് നോക്കിയതും എന്നെ കലിപ്പിച്ചു നോക്കിക്കൊണ്ട് നിൽക്കുന്ന ഉമ്മച്ചിയെയാണ് കാണുന്നത്.
ഉമ്മച്ചി എന്തിനാ എന്നെ അടിച്ചത് എന്ന് അറിയാതെ ഒരു ഐഡിയും ഇല്ലത്തെ ഞാൻ നിന്നു.
ഉമ്മച്ചി ഇന്ന് വരെ ഒരു കമ്പ് കൊണ്ട് പോലും എന്നെ തല്ലി നോവിച്ചതായി എന്റെ ഓർമ്മയിൽ പോലുമില്ല.
ഒടുവിൽ ഒരു ലെറ്റർ എന്റെ നേരെ വലിച്ച് എറിഞ്ഞു.
ഉമ്മച്ചി അടുക്കളയിലേക് നടന്നു നിങ്ങീ.
ഞാൻ ലെറ്റർ കൈയിൽ എടുത്ത് സ്റ്റെപ്പ് കയറി റൂമിലേക്കു നടന്നു.
കോളേജിൽ നിന്നുള്ള ലെറ്റർ ആണ്, ആദ്യവർഷ പകുതിക്കു ശേഷം ഞാനിന്നുവരെ കോളേജിൽ പോയിട്ടില്ല എന്നുള്ളതും ഫീസുകൾ രണ്ടാം വർഷത്തിൽ ഇതുവരെ ഒന്നും അടച്ചിട്ടില്ല എന്നുള്ളതും ആയിരുന്നു ലെറ്ററിൽ, ഈ മാസം 21ന് മുൻപായി ഫീസ് അടച്ചു തീർക്കുകയും കോളേജിൽ ഹാജരാവുക എന്നുള്ളത് ആയിരുന്നു അതല്ലാത്തപക്ഷം തുടർന്ന് എക്സാം പോലും എഴുതാൻ പറ്റില്ല എന്നുള്ളത് ആയിരുന്നു.
ആകെ ഇടങ്ങേറായല്ലോ റബ്ബേ.... 🥹
എല്ലാമാസവും ഫീസ് അടയ്ക്കാൻ തരുന്ന പൈസ കൊണ്ടായിരുന്നു എന്റെ ഊരുതെണ്ടൽ വീട്ടിലെ നമ്പർ കൊടുക്കാനുള്ള സ്ഥാനത്ത് അവസാനത്തെ മൂന്ന് നമ്പർ തെറ്റിച്ചു കൊടുത്തതുകൊണ്ട് തന്നെ ഇതുവരെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല....
ഇങ്ങനെ ഒരു ലെറ്റർ വീട്ടിലേക്ക് വരുമെന്ന് എന്റെ സ്വപ്നത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, അതങ്ങനെയാണല്ലോ
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നൊരു ചൊല്ലു കൂടിയുണ്ടല്ലോ.
അന്നത്തെ ദിവസം ഞാൻ ഉമ്മയോട് കാര്യമായി ഒന്നും സംസാരിച്ചില്ല . പിറ്റേദിവസം കാലത്ത് മുതുകിൽ ഒരു ഇടി തന്ന് എഴുന്നെല്കാൻ പറയുന്ന ഉമ്മാനെ ആണ് ഞാൻ കാണുന്നത്. വേഗം ഡ്രസ്സ് ചെയ്തു ഇറങ്ങാൻ ഉത്തരവും തന്നു.
ഞാൻ വേഗം ഫ്രഷ് ആയി ഡ്രസ്സ് ചെയ്ത് സ്റ്റെപ് ഇറങ്ങി താഴെ വന്നു ഉമ്മച്ചിയും ഡ്രസ്സ് ചെയ്തു റെഡി ആയി നിന്നു വണ്ടി എടുക്കാൻ എന്നോട് ആവശ്യപെട്ടു ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കി എങ്ങോട്ടാ പോകേണ്ടത് എന്ന് ഉമ്മാനോട് ചോദിച്ചു നിന്റെ കോളേജിലേക്ക് വണ്ടി വിടാൻ പറഞ്ഞു.
വണ്ടി പതുക്കെ കോളേജ് കോമ്പൗണ്ടിലേക്ക് കയറി, കോളേജിന്റെ ഫുൾ സെറ്റപ്പ് മാറിയിട്ടുണ്ട് പുതിയ പെയിന്റും ഗാർഡനും എല്ലാം എന്റെ ശ്രദ്ധയിൽപ്പെട്ടു. കുറെനാൾ കഴിഞ്ഞ് കാണുന്നതു കൊണ്ടാവാം വല്ലാത്തൊരു ഭംഗി. 😂
പ്രിൻസിപ്പാളിന്റെ റൂമിലെ കസേരയുടെ മുന്നിൽ ഇരുന്നുകൊണ്ട് അദ്ദേഹത്തെ വെയിറ്റ് ചെയ്ത് ഞാനും ഉമ്മച്ചിയും ഇരുന്നു.
കുറച്ച് നേരം കഴിഞ്ഞതും പ്രിൻസിപ്പാൾ വന്നു, അദ്ദേഹത്തിന്റെ വക ഒരു 45 മിനിറ്റ് ദൈർഘ്യമുള്ള ഒരു നീണ്ട ഉപദേശപ്രസംഗം തന്നെയുണ്ടായിരുന്നു. എല്ലാത്തിനും കീ കൊടുക്കുന്ന പാവകുട്ടിയെ പോലെ ഞാൻ തലയാട്ടി സമ്മതിച്ചു.
അതുവരെ ബാലൻസ് ഉണ്ടായിരുന്ന ഫീസ് മുഴുവനും ഉമ്മച്ചി അടച്ച് തീർത്തു. ഫീസ് അടച്ച് തീർന്ന എന്റെ മുന്നിലേക്ക് ഉമ്മച്ചി തന്റെ കൈ നീട്ടി സത്യം ചെയ്യിപ്പിച്ചു ഇനി ഒരിക്കലും ക്ലാസ്സ് കട്ട് ചെയ്യില്ല എന്ന് പറഞ്ഞുകൊണ്ട് ഞാനും സത്യം ചെയ്തു കൊടുത്തു.
ഞാൻ ബൈക്ക് സ്റ്റാർട്ട് ആക്കി ഉമ്മച്ചി ബൈക്കിനു പിന്നിലേക്ക് കയറി വീട്ടിലേക്ക് അല്ലെ എന്ന് ഞാൻ ചോദിച്ചു, ഫുഡ് ഒന്നും ഉണ്ടാക്കിയിട്ടില്ല നീ നിനക്ക് ഇഷ്ട്ടം ഉള്ള റസ്റ്റോറന്റിലേക്ക് വിടാൻ ഉമ്മ പറഞ്ഞു.
🙈
ഞാൻ വണ്ടി നേരെ ബുർജ്ജൽ മന്തിയിലേക്ക് വിട്ടു.
വയറു നിറച്ചും അൽഫാമും കുഴിമന്തിയും തട്ടിവിട്ടു കൂടെ നല്ലൊരു അവക്കാഡോ ഷെയ്ക്കും 🤪
എല്ലാം കഴിഞു ഉമ്മച്ചി ബില്ല് പേ ചെയ്തു ഞങ്ങൾ വീട്ടിലേക്ക് വിട്ടു. ഉമ്മച്ചി എന്നോട് സോറി പറഞ്ഞു ഇന്നലെ അടി തന്ന കവിളിൽ എനിക്കൊരു മുത്തം നൽകി. ഇന്നലെ ആടി തന്നതിലുള്ള വേദനയും സങ്കടവും എല്ലാം എന്റെ മനസ്സിൽ നിന്ന് അപ്രത്യക്ഷമായിരുന്നു ആ മുത്തതിൾ.
ഞാൻ റൂമിലേക്കു കയറി പഠിക്കാൻ ഒക്കെ ഒരു ഉത്സാഹം വന്നതുപോലെ ഞാൻ വെറുതെ പുസ്തകങ്ങൾ എടുത്ത് പഠിക്കാൻ തുടങ്ങി ഈ വരുന്ന 22 ന് എക്സാം തുടങ്ങും ഞാനെന്റെ ഉഴപ്പുകൾ എല്ലാം മാറ്റിവച്ച് പഠിക്കാൻ തുടങ്ങി.
ഫാത്തിമ പോയതിൽ പിന്നെ ഞാൻ ഫോൺ യൂസ് വളരെ കുറവായിരുന്നു അതുകൊണ്ട് തന്നെ രാത്രിയും പകലും ഇല്ലാതെ ഞാൻ പഠിക്കാൻ തുടങ്ങി.
അവളുടെ വിവരങ്ങൾ ഒന്നും ഇല്ലാതായിട്ട് ഒന്നര വർഷത്തിൽ കൂടുതലായിരുന്നു.
എക്സാം ദിവസം വന്നെത്തി ആദ്യത്തെ എക്സാം നന്നായിട്ട് എഴുതാൻ പറ്റി, അത്യാവശ്യം പഠിക്കുന്നത് കൊണ്ട് തന്നെ മറ്റുള്ള എക്സാമുകളും എനിക്ക് അങ്ങനെ തന്നെ ആയിരുന്നു.
അവസാനത്തെ എക്സാമും അങ്ങനെ കഴിഞ്ഞു. ഒരു കാര്യം എനിക്ക് ഏറെക്കുറെ ഉറപ്പായിരുന്നു ഞാൻ ഈ എക്സാമുകൾ എല്ലാം വിജയിക്കുമെന്ന്.
പിറ്റേദിവസം മുതൽ അവധി ആയതുകൊണ്ട് തന്നെ ഫുൾടൈം ഫുട്ബോളും സിനിമയും ആയിട്ട് ജീവിതം മുന്നോട്ട് പോയി.
രാത്രി നേരം വൈകിയുള്ള ഉറക്കവും, പകൽ താമസിച്ചിരുന്നേൽപ്പും എല്ലാം കൊണ്ട് തന്നെ കണ്ണിനടിയില് ഡാർക്ക് സർക്കിളുകൾ വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങി, ഇത് ഉമ്മച്ചിയുടെ ശ്രദ്ധയിലും പെടാൻ തുടങ്ങി.
ഒരു ദിവസം രാവിലെ റൂമിന്റെ ഡോർ മുട്ടുന്ന സൗണ്ട് കേട്ടുകൊണ്ട് ഞാൻ എന്റെ കണ്ണുകൾ തുറന്നു. ഡോർ തുറന്നപാടെ ഉമ്മച്ചി സംസാരിച്ചു കൊണ്ട് നിന്നിരുന്ന ഫോൺ എന്റെ നേരെ നീട്ടി ഞാൻ ഫോൺ കൈയിൽ വാങ്ങി ഹലോ പറഞ്ഞു.
ഞാൻ :-ഹലോ
മറുതലക്കൽ നിന്ന് :-ഹലോ അസ്സലാമു അലൈക്കും ഞാൻ ജുനു ഇക്കാ ആണ് ഓസ്‌ക്കു. ( വലിയാപ്പാന്റെ മോൻ എന്റെ കസിൻ ഇക്കയാണ്, ഞാനുമായി വല്ലാത ബോണ്ടിംഗാണ് , എന്നെ കുറെ ഹെൽപ്പ് ചെയ്തിട്ടുള്ള ആളുമാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് പുള്ളിക്കാരനെ )
ഞാൻ :- വലൈകുമുസ്സലാം എന്താണ് ഇക്കാ രാവിലെ?
ജുനു ഇക്കാ :-ഡാ ഞാൻ നാളെ ഉംറയ്ക്കും ചെറിയ പർച്ചേസിനുമായി ഗൾഫിലേക്ക് പോകുവാണ് ഒരു ഒന്ന് ഒന്നാരാ മാസം എടുക്കും തിരിച്ചു വരാൻ . എനിക്ക് നിന്റെ ഒരു ഹെല്പ് വേണം.
ഞാൻ :-എന്താ ഇക്കാ
ജുനു ഇക്കാ :-ഡാ നിനക്ക് ക്ലാസ്സ് ഒന്നും ഇല്ലല്ലോ വെറുതെ വീട്ടിൽ ഇരിപ്പ് അല്ലെ, അതുകൊണ്ട് ഞാൻ പറയുന്നത് കേൾക് ഞാൻ ഇവിടെ ഇല്ലാത്തത് കൊണ്ട് നീ എന്റെ ഷോപ്പ് നോക്കണം, നീ ചുമ്മാ പോയി ക്യാഷ് കൗണ്ടറിൽ ഇരുന്നാൽ മാത്രം മതി രാത്രി കണക്കും കാര്യങ്ങളും നോക്കി വാട്സാപ്പിൽ ചെയ്താൽ മതി. പിന്നെ നിന്റെ വട്ടച്ചിലവന് എന്താന്ന് വെച്ചാൽ അതിൽ നിന്നും തന്നെ എടുത്തോ അത് എന്താ എന്ന് വെച്ചാൽ.
ഞാൻ :-ഇക്കാ അത് പിന്നെ.......
ജുനു ഇക്കാ :-കഴിഞ്ഞമാസം വരെ കൗണ്ടറിൽ ഇരുന്ന പയ്യൻ കുറച്ച് ക്യാഷുമായി മുങ്ങി ഞാൻ അവനെ കൈഓടെ പിടിക്കുകയും ചെയ്തു പറഞ്ഞു വിടുകയും ചെയ്തു ഇപ്പോൾ ഷോപ്പിൽ ഉള്ളത് മുഴുവൻ പുതിയ ചെക്കന്മാർ ആണ് ഞാൻ നേരത്തെ ടിക്കറ്റ് എടുത്തത് കൊണ്ട് തന്നെ എനിക്ക് ഈ ട്രിപ്പ് ക്യാൻസൽ ചെയ്യാനും പറ്റില്ല ആരെയും വിശ്വസിച്ചേൽപ്പിക്കാനും പറ്റുന്നില്ല. അതാ ഞാൻ നിന്നെ വിളിച്ചത് നീ ഫോൺ എടുക്കാത്തത് കൊണ്ടാണ് കൊച്ചുമ്മയുടെ ഫോണിൽ വിളിച്ചത്.
ഞാൻ :-ഇക്കാ ഞാൻ രാവിലെ പോവാം.
ജുനു ഇക്കാ :-ഓക്കേ ഡാ. ഓസ്‌ക്കു പിന്നെ ഇണ്ടല്ലോ ഞാൻ എന്റെ ബുള്ളറ്റ് കൃഷ്ണേട്ടന്റെ വർക്ഷോപ്പിൽ പണിയാൻ കൊടുത്തിട്ടുണ്ട് അതും വാങ്ങി വെച്ചേക്ക് ഞാൻ വരുന്നത് വരെ നീ അത് ഓടിച്ചോ.
ഞാൻ :-ഓക്കേ. ❣️
പിറ്റേദിവസം രാവിലെ 10 മണിക്ക് തന്നെ ഞാൻ ഇക്കയുടെ ഷോപ്പിലേക് പോയി ഷോപ്പിന്റെ പേര് ഞാൻ വായിച്ചു.
ഹിജാബീസ് ഫാഷൻ. 💥💥💥💥💥💥
തുടരും....................
സുഹൃത്തുക്കളെ നിങ്ങളുടെ കമന്റുകൾ ഒന്നും തന്നെ വരുന്നില്ല. എന്റെ എഴുത്ത് വളരെ മോശമായിരിക്കാം. 😂
എന്തോ കമന്റുകൾ വരാത്തതുകൊണ്ട് തന്നെ എഴുതാൻ ഒരു ഉത്സാഹവുമില്ല.
ഞാൻ ജാഡ ബേബി ❣️
പാർട്ട് :-6 ഹിജാബീസ് ഫാഷൻ.......ഞങ്ങളുടെ ഷോപ്പിന് ചുറ്റുമുള്ള കടകളിൽ പർദ്ദയും, അത്തറുകളും, കോസ്മെറ്റിക്സ് ഐറ്റംസുമായിരുന്നു ഫേമസ് എങ്കിൽ. ഞങ്ങളുടെ ഷോപ്പിൽ അക്കെ ഉണ്ടായിരുന്നത് തട്ടങ്ങളും ഷോളുകളും മാത്രമായിരുന്നു....... ഷോളുകളുടെ (ചുറ്റി കറക്കി കെട്ടുന്ന തട്ടം ) ഒരു വമ്പൻ ശേഖരം ആയിരുന്നു ഹിജാബിസ് ഫാഷനിൽ ഉണ്ടായിരുന്നത്. അതാത് സമയത്ത് ഇറങ്ങുന്ന ട്രെൻഡുകൾ അപ്ഡേറ്റ് ചെയ്തു കൊണ്ടായിരുന്നു ജുനു ഇക്കാന്റെ കച്ചവടം അതുകൊണ്ട് തന്നെ ഒരുപാട് കസ്റ്റമേഴ്സും ഉണ്ടായിരുന്നു ഞങ്ങളുടെ ഷോപ്പിന്........ഷോപ്പിന് പുറത്ത് പല പല നിറത്തിലുള്ള ഷോളുകൾ ഹാങ്ങ് ചെയ്തു ഡിസ്പ്ലേ ചെയ്