ഞാൻ ജാഡ ബേബി ❣️
പാർട്ട് :-6
ഹിജാബീസ് ഫാഷൻ.......
ഞങ്ങളുടെ ഷോപ്പിന് ചുറ്റുമുള്ള കടകളിൽ പർദ്ദയും, അത്തറുകളും, കോസ്മെറ്റിക്സ് ഐറ്റംസുമായിരുന്നു ഫേമസ് എങ്കിൽ. ഞങ്ങളുടെ ഷോപ്പിൽ അക്കെ ഉണ്ടായിരുന്നത് തട്ടങ്ങളും ഷോളുകളും മാത്രമായിരുന്നു....... ഷോളുകളുടെ (ചുറ്റി കറക്കി കെട്ടുന്ന തട്ടം ) ഒരു വമ്പൻ ശേഖരം ആയിരുന്നു ഹിജാബിസ് ഫാഷനിൽ ഉണ്ടായിരുന്നത്. അതാത് സമയത്ത് ഇറങ്ങുന്ന ട്രെൻഡുകൾ അപ്ഡേറ്റ് ചെയ്തു കൊണ്ടായിരുന്നു ജുനു ഇക്കാന്റെ കച്ചവടം അതുകൊണ്ട് തന്നെ ഒരുപാട് കസ്റ്റമേഴ്സും ഉണ്ടായിരുന്നു ഞങ്ങളുടെ ഷോപ്പിന്........
ഷോപ്പിന് പുറത്ത് പല പല നിറത്തിലുള്ള ഷോളുകൾ ഹാങ്ങ് ചെയ്തു ഡിസ്പ്ലേ ചെയ്തിട്ടുണ്ട്. ഞാൻ ഗ്ലാസ്സ് ഡോർ തള്ളിത്തുറന്ന് ഷോപ്പിനുള്ളിലേക്ക് പ്രവേശിച്ചു എസിയുടെ തണുപ്പ് എന്നെ സ്വാഗതം ചെയ്തത് പോലെ ആയിരുന്നു.
സാധനങ്ങൾ എല്ലാം നല്ല വൃത്തിക്ക് അടുക്കി പെറുക്കി വെച്ചിട്ടുണ്ട്. നല്ല ലൈറ്റിങ്ങും സെറ്റിംഗ്‌സും ചെയ്തിട്ടുണ്ട് ഷോപ്പിന് ഉള്ളിലും.
രണ്ട് സ്റ്റാഫുകൾ ആണ് ഇപ്പോൾ ഷോപ്പിൽ ഉള്ളത്. റമീസും, കൈസും ഞാൻ അവരെ പരിചയപ്പെട്ടു നല്ല ഫ്രണ്ട്‌ലി മൈൻഡ് ഉള്ള പിള്ളേർ.
അവർ കച്ചവടം ചെയുന്നത് ഞാൻ നോക്കി ഇരിക്കും. ക്യാഷ് കൗണ്ടറിൽ ഞാൻ ഇരിക്കും ക്യാഷ് വാങ്ങുക ബാലൻസ് കൊടുക്കുക. ഇതായിരുന്നു എന്റെ ജോലി.
ഫോൺ റിങ് ചെയ്തു.ഞാൻ ഫോൺ എടുത്തു ജുനു ഇക്കാ ആയിരുന്നു ഇക്കാ എയർപോർട്ടിലേക്ക് പോകുവാണ് എന്ന് പറഞ്ഞു. കൂടെ നിനക്ക് എത്രയാ വേണ്ടത് എന്ന് വെച്ചാൽ എടുക്കണം എന്നും ലാസ്റ്റ് സ്റ്റാഫിന്റെ കൈയിൽ ഫോൺ കൊടുക്കാൻ പറഞ്ഞു ഞാൻ അവർക്ക് ഫോൺ കൊടുത്തു അവരോട് എന്തൊക്കെയോ സംസാരിച്ചു സലാം പറഞ്ഞു ഇക്കാ ഫോൺ കട്ട് ആക്കി.
രാവിലെ വലിയ തിരക്ക് ഒന്നും ഇല്ലായിരുന്നു ഷോപ്പിൽ തെറ്റിയും തെറിച്ചും വരുന്ന കസ്റ്റമറുകൾ. വൈകിട്ട് 4മണിക്ക് ശേഷം പതുകെ പതുകെ തിരക്ക് വർധിച്ചു വരുന്നതും ഞാൻ കണ്ടു....
ഒരുപാട് തരം കസ്റ്റമേഴ്സ് വരുന്നുണ്ടായിരുന്നു കടയിൽ അവരെ പറഞ്ഞ് കൺവിൻസ് ചെയ്തു കച്ചവടം ചെയ്യുന്ന കൈസിനെയും റമീസിനെയും ഞാൻ നോക്കി ഇരിക്കും.
ഒറ്റദിവസം കൊണ്ട് അവരുമായും നല്ല കമ്പനി ആയിരുന്നു ഞാൻ. സമയം പോകുന്നത് അറിഞ്ഞില്ല 8 മണിക്ക് ഷോപ്പുകൾ ക്ലോസ് ചെയ്യാൻ തുടങ്ങി ഞാൻ
ആ ദിവസത്തെ കണക്കുകൾ എല്ലാം നോക്കി വളരെ ഈസി ആയിരുന്നു അതും കൊടുക്കുന്ന സാധനങ്ങൾ എഴുതി വെക്കുന്നത് കൊണ്ട് തന്നെ അതെല്ലാം കൂട്ടിനോക്കി ചിലവ് കുറച്ചാൽ മതിയായിരുന്നു. ശേഷം ഞാൻ അവർക്ക് സാലറി കൊടുത്തു ഞാനും എടുത്തു ഒരു 1000🙈.
കണക്ക് ഞാൻ ജുനു ഇക്കാക് വാട്സ്ആപ്പ് ചെയ്തു. നോക്കുബോൾ രാവിലെ പുറത്ത് ഇട്ട ഡിസ്പ്ലേ എല്ലാം അക്കതകുന്ന റമീസിനെയും കൈസിനെയും ആണ് കണ്ടത് ഞാനും അവന്മാരുടെ കൂടെ കൂടി. റമീസ് നിങ്ങൾ ഇത് ചെയ്യണ്ട ഇക്കാ. അതെന്താടാ ഞാൻ ചെയ്താൽ മാനേജറിനെ കൊണ്ട് പണിയെടുപ്പിച്ചു എന്നുള്ള ചീത്തപ്പേര് ഞങ്ങൾക്ക് വേണ്ടല്ലോ😂😂😂
മാനേജറോ ആര്???
കൈസ് :-നിങ്ങൾ തന്നെ അല്ലാതെ ആര്
ഞാൻ :-പോ നായ്ക്കളെ 😂😂😂
8:15 ആയപ്പോൾ ഷോപ്പ് പൂട്ടി ഞങ്ങൾ ഇറങ്ങി
അവർ ബൈ പറഞ്ഞു ഞാനും.
ഞാൻ ബൈക്ക് എടുത്ത് അനസ് ഹോട്ടലിൽ കയറി ഒരു ചില്ലിചിക്കാൻ വാങ്ങി വണ്ടി നേരെ വീട്ടിലേക്ക് വിട്ടു. ചപ്പാത്തിയുടെ കൂടെ ചില്ലി ചേർത്ത് നല്ലൊരു ലമ്പ് ലമ്പി. 🤪
ഉമ്മച്ചിക് ഒരു 500 രൂപ കൈയിൽ വെച്ചുകൊടുത്തു ഉമ്മച്ചിയുടെ കണ്ണൊക്കെ നിറഞ്ഞു 😁 ജീവിതത്തിൽ എന്തോ നേടിയത് പോലെ ആയിരുന്നു എന്റെ മനസ്സിൽ വാപ്പച്ചി മരണപെട്ടതിന് ശേഷം എന്നെ പൊന്നു പോലെ നോക്കിയത് ഈ ഉമ്മച്ചി ആണ്.
ഉമ്മച്ചിക് വീട്ടിൽ തന്നെ ചെറിയ അക്കോറിയം സെറ്റപ്പ് ഉണ്ടായിരുന്നു പിന്നെ ചെറിയ ചീട്ടിയുടെ പരിപാടിയും പിന്നെ കുറച്ച് പാരമ്പര്യ സ്വത്തുകളുംഇണ്ടായിരുന്നു. ഇതൊക്കെ കൊണ്ട് ആണ് ഞങ്ങൾ ജീവിച്ചിരുന്നത്.
റൂമിൽ കയറി ബെഡിൽ കിടന്നു.
ഞാൻ അവളെ ചുംബിച്ചു അവൾ എന്നെയും
എത്ര സമയം ചുംബിച്ചു എന്ന് അറിയില്ല അത്രെയും സമയം ചുംബിച്ചു പരസ്പരം ഞങ്ങൾ ഉമ്മിനീരുകൾ കൈ മാറിക്കൊണ്ട് ഇരുന്നു അവൾ എന്റെ കഴുത്തിൽ ചുംബിച്ചു നെഞ്ചിൽ കൈ ഓടിച്ചു........
തുടരും.......
നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ അറിയിക്കുക. കമന്റുകൾ വരാത്തത് കൊണ്ട് ആണ് ലെങ്ത് കുറച്ച് എഴുതുന്നത്. ❣️❣️❣️❣️
നിങ്ങളുടെ ഓസ്കാർ 💥💥💥💥
ഞാൻ ജാഡ ബേബി ❣️
പാർട്ട് :-7 മറ്റു പാർട്ടുകൾ വായിച്ചതിനുശേഷം തുടർന്ന് വായിക്കുക. 🙏🙏അവൾ എന്നെ വലിഞ്ഞു മുറുക്കി ഒരു പെരുമ്പാമ്പിനെ പോലെ........... എന്റെ ശരീരമാകെ അവളുടെ കൈ ഒഴുകി നടന്നു.......... അപ്പോഴും ഞങ്ങൾ പരസ്പരം മത്സരിച്ചു ചുംബിക്കുകയായിരുന്നു......... സുബഹി ബാങ്ക് കേട്ടതും ഞാൻ ഞെട്ടി ഉണർന്നു..... വല്ലാണ്ട് വിയർക്കുന്നുണ്ട് ഞാൻ എല്ലാം ഒരു സ്വപ്നം ആയിരുന്നു.വല്ലാത്ത ദാഹം.... കുപ്പിയിൽ നിന്നും ദാഹം തീരെ ഞാൻ വെള്ളം കുടിച്ചു...വീണ്ടും ഞാൻ കിടക്കാൻ ഒരുങ്ങിയെങ്കിലും ഉറക്കം വരുന്നില്ല. എന്റെ ഒപ്പം സ്വപ്നത്തിൽ ഉണ്ടായിരുന്ന ആ ഒരുവൾ ആരായിരുന്നു എന്ന് എത്ര ഓർത്തെടുക്കാൻ ശ്രമിച്