Aksharathalukal

കാശിനാഥൻ

മഞ്ചാടികാവ് ഗ്രാമത്തിന്റെ ഐശ്വര്യമായ ശ്രീ ശിവപാർവതി പരമേഷന്മാർ കൂടി കൊള്ളുന്ന ക്ഷേത്ര ഉത്സവം ആണ് ഇന്ന് മഞ്ചാടി കാവ് ഗ്രാമം ആകെ കൊണ്ടടുന്ന മഹോത്സവം 10 ദിവസം ആണ് ഉത്സവം എങ്കിലും പൂജ മാത്രമേ കാണുകയുള്ളു പക്ഷെ പത്താം ദിവസം ആയ മഹോത്സവത്തിന്റെ അന്ന് ആണ് ആ ഗ്രാമം മുഴുവൻ ആഘോഷിക്കുന്നത് ഗ്രാമം ആകെ ഓരോ ഇഞ്ചും അലങ്കരിച്ചിരുന്നു ഉത്സവം ആയതുകൊണ്ട് തന്നെ ഹിമ മാത്രം തറവാട്ടിൽ വന്നിരുന്നു പാർവതിയുടെ വിവാഹം അടുപ്പിച്ചു അമ്മുവും ആയി വരാം എന്നാണ് പ്രിയ പറഞ്ഞിരിക്കുന്നത് രാവിലെ തന്നെ പാർവതി തറവാട്ടിൽ എത്തിയിരുന്നു തമ്പുരാട്ടി അമ്മയുടെ മുറിയിൽ ചായയും കൊണ്ട് പോകുമ്പോൾ ആണ് എതിരെ മായ വന്നത് കണ്ടെകിൽ കണ്ടില്ല ഇന്ന് നടിച്ചു പാർവതി മുന്നോട്ട് നടന്നു.




ഡി.



പാർവതി ഒരു നിമിഷം നിന്നു ചുറ്റും കാശി ഇല്ലന്ന് നോക്കി രണ്ട് ദിവസം മുൻപ് മായ തന്റെ കഴുകാൻ ഉള്ള തുണി പാർവതിയെ ഏല്പിച്ചിരുന്നു അത് കണ്ട കാശി മായയോട് ഒരുപാട് വഴക്ക് ഉണ്ടാക്കിരുന്നു വീട്ടിൽ ഉള്ള ആരും മായയുടെ കാര്യം ഒന്നും നോക്കണ്ട എന്നും അവൾ വീട്ടിലെ ആരും അല്ല എന്ന് എന്ന് ഒക്കെ പറഞ്ഞിരുന്നു ആ ഭയത്താൽ പാർവതി മായയുടെ അടുത്തേക് നടന്നു.




എന്താ ചേച്ചി.



ചേച്ചിയോ നീ എന്താ എന്റെ അനിയത്തി ആണോ.



സോറി madam.



അങ്ങനെ വിളിച്ചുകൊള്ളണം.



മ്മ്.



എന്താടി നിനക്ക് വിളിച്ചാൽ വരാൻ ഒരു മടി.



ഒന്നുല.



മ്മ് പിന്നെ എന്റെ കുറച്ചു തുണികൾ ഉണ്ട് അത് വാഷ് ചെയ്യണം.




😨.



എന്താ നിനക്ക് എന്തെകിലും ബുദ്ധിമുട്ട് ഉണ്ടോ.



എനിക്ക് പറ്റില്ല മാഡം.



അത് എന്തടി നിനക്ക് പറ്റാത്തെ ഓ കെട്ടിലമ്മയുടെ വള ഊരി പോകുമായിരിക്കും.



കാശി ഏട്ടൻ പറഞ്ഞിട്ടുണ്ട് മാഡത്തിന്റെ ഒന്നും ചെയ്യണ്ട എന്ന്.



What did you say കാശി ഏട്ടനോ എന്തുവാകയിൽ നിന്റെ കെട്ടിയോൻ ഒന്നും അല്ലല്ലോ.



മാഡം കുറച്ചു മാന്യമായി സംസാരിക്കണം.



എനിക്ക് ഇത്രേം ഒക്കെ പറ്റു നീ പോയി കേസ് കൊടുക്കു.



മാഡം.


പിന്നെ എന്താടി നീ ദേവനെ കെട്ടാൻ പോവല്ലേ അഹ് കുട്ടത്തിൽ ഒരുത്തനെ കേട്ടിട്ട് കൂട്ടുകാരനും കൂടി ഉപകാരം ആകും.





മാഡം.




ദേഷ്യം തൽ പാറു വിറക്കുക ആയിരുന്നു ആദ്യം ഒന്നും ഭയാ ന്നെകിലും മായ പുച്ഛ ഭവത്തോടെ പാർവതിയെ നോക്കി പെട്ടന്ന് ആണ് തമ്പുരാട്ടി അങ്ങോട് വന്നത്.



എന്താ ഇവിടെ.



അത്.



എന്താ മായേ.



അച്ഛമ്മ ഈ പാർവതി എന്നെ.

മുഖത്ത് ഒരായിരം അഭിനയം വാരി പൂശി കൊണ്ട്  മായ തമ്പുരാട്ടിയോട് പറഞ്ഞു.



എന്താ മോളെ കണ്ണ് ഒക്കെ നിറഞ്ഞല്ലോ കാര്യം എന്താ.



മുത്തശ്ശി ഇവളോട് ഞാൻ എന്റെ തുണികൾ കുറച് കഴുകാമോ എന്ന് ചോദിച്ചു അതിനെ ഇവൾ പറയുവാ അവൾ ഇവിടെ ആരുടെയും ജോലിക്കാരി അല്ല എന്ന് ഞാൻ ഈ വീട്ടിലെ ആരുമല്ല എന്ന്  ഞാനപ്പോൾ കാശിയേട്ടന്റെ ഭാര്യയല്ലേ എന്ന് ചോദിച്ചപ്പോൾ ഡിവോഴ്സ് ആയ നീ ഈ വീട്ടിലെ ആരാ  എന്നൊക്കെ എന്നോട് ചോദിച്ചു.




കള്ളമാ തമ്പുരാട്ടി പറയുന്നത് ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല.




അത്രയായി നീ  ബാക്കി പറ മായ മോളെ.



പിന്നെ ഓരോന്ന് പറഞ്ഞപ്പോൾ ഇവൾ എന്നെ അടിക്കാൻ ഭാഗ്യം കൊണ്ട് അച്ഛമ്മ വന്നത് അല്ലെങ്കിൽ ഇവളെന്നെ അടിച്ചേനെ.



അത്രയ്ക്ക് ആയോടി നീ .




തമ്പുരാട്ടിയുടെ കൈ വായുവിൽ ഉയർന്നു പൊങ്ങിയിരുന്നു കവിളത്ത് 5 വിരൽപ്പാടുകൾ  ശക്തിയായി തന്നെ പതിഞ്ഞിരുന്നു കയ്യിലുണ്ടായിരുന്ന ചായ ഗ്ലാസ് തറയിൽ വീണ ചിതറി.



ഈ മേലാൽ   എന്റെ മോളുടെ അടുത്ത് വല്ലോം  നിന്റെ അധികാരം എടുത്താൽ  നീ ഇവിടെ വെറും ജോലിക്കാരിയാണ് പക്ഷേ മായ മോൾ അങ്ങനെയല്ല കാശിയുടെ ഭാര്യയാണ് അവന്റെ കുഞ്ഞിന്റെ അമ്മയാണ് എത്ര ബന്ധം വേർപെടുത്തി എന്ന് പറഞ്ഞാലും അങ്ങനെ മുറിച്ച്  കളയാൻ പറ്റുമോ അങ്ങനെയുള്ള ആണോ ദാമ്പത്യം പൊക്കോ എന്റെ മുന്നിൽ നിന്നും.


ചുണ്ടിൽ വന്ന ഗദ്ഗതം   കടിച്ചമർത്തി പാർവതി അടുക്കളയിലേക്ക് ഓടി മനസ്സിൽ ഒരു മൃഗത്തിന്റെയാ ചിരി എടുത്തണിഞ്ഞ് മായ പാർവതി പോയ വഴിയെ നോക്കി അവളുമായി മുത്തശ്ശിനേരെ മുറിയിലേക്ക് നടന്നു.




മോള് ഇരിക്.



തമ്പുരാട്ടി മായയെ കട്ടിലേക്ക് പിടിച്ചിരുത്തി കൊണ്ട് ചോദിച്ചു മടിച്ചു മടിച്ചു മായ കട്ടിലിലേക്  ചാരിയിരുന്നു ആ മുറിയിൽ ആകെ ഉണ്ടായിരുന്ന കുഴമ്പിന്റെ മണം കൊണ്ട് അവൾക്ക് ഒക്കാനും വരുന്നുണ്ടായിരുന്നു.



മോളെ മോൾ എന്തെങ്കിലും കഴിച്ചോ.



അഹ് കഴിച്ചു അച്ഛമ്മ കഴിച്ചോ.




ഞാൻ കഴിച്ചു പിന്നെ അച്ഛമ്മ ഒരു കാര്യം പറയട്ടെ.


പറ അച്ചാമ്മേ പറഞ്ഞോ 



മോൾ ഒന്ന് കൊണ്ട് പേടിക്കണ്ട ഡിവോഴ്സ് ആയെന്നല്ലേ ഉള്ളൂ നമുക്ക് അതൊക്കെ ശരിയാക്കാം  ഇവിടെ പലരും പലതും പറയും മോൾ കാര്യമാക്കണ്ട.



എനിക്കറിയാം അച്ഛമ്മ എന്നെങ്കിലും കാശി എന്നെ മനസ്സിലാക്കുമെന്ന്.



മ്മ്.




പിന്നെ എനിക്കൊരു ഭയം ഒറ്റ കാര്യത്തിൽ ഉള്ളൂ ആ പാർവതിയെ  അവൾ ഏതു സമയം കാശിയുടെ കൂടെയാണ്.



അവൾ വെറും ഒരുജോലിക്കാരി അല്ലേ.



ആണ് പക്ഷെ പെണ്ണിന്റെ പ്രായം എത്ര ശരിയല്ല കാര്യം ദേവനുമായുള്ള കല്യാണം ഉറപ്പിച്ചതാണെങ്കിൽ പോലും കാശിയെ വല്ലോം കണ്ണ് വെച്ചിട്ടുണ്ടെങ്കിൽ എന്റെ ജീവിതമായിരിക്കും പോകുന്നത്.





അങ്ങനെയാണെങ്കിൽ മോള് നോക്കിക്കോ അവളുടെ ജീവൻ ഞാൻ എടുക്കും.




കാശി അങ്ങനെയാണ് പോയില്ല എന്ന് എനിക്കറിയാം.



മോളെ പിന്നെ കാശിയെ  ഏട്ടൻ എന്ന് വിളിക്കല്ലേ മോള്.




അത് വിളിച്ചു ക്ഷീണിച്ചു പോയി  അത് മാറ്റാൻ ഒന്നും പറ്റില്ല.



അഹ് പിന്നെ മോള് വൈകുന്നേരം മഹോത്സവത്തിന് പോകുന്നില്ല.


ഏയ്യ് നോ എനിക്ക് അങ്ങനെ ഉള്ളതിനൊന്നും വിശ്വാസമില്ല പിന്നെ ഈ നാട്ടിലെ ചൂട്  ഉഫ്ഫ് ഒട്ടും പറ്റത്തില്ല.


അഹ് അഹ്.



ഒട്ടും താല്പര്യം ഇല്ലാതെ  തമ്പുരാട്ടി ഒന്നും ചിരിച്ചു.



അഹ്.



എന്താ അച്ഛമ്മേ വയ്യേ.



കാല് വയ്യ മോളെ ആ പെണ്ണില്ലേ പാർവതി ഈ സമയം എനിക്ക് കുഴമ്പ് ഇട്ട് തരുന്നതാണ്  തരുന്നതാണ് ഇപ്പോ ഒരെണ്ണം കൊടുത്തപ്പോൾ അങ്ങ് പോയില്ലേ ഇനി അവളുടെ പിറകെ നടന്നു വിളിക്കാണോന്നും എനിക്ക് വയ്യ.



അഹ്.



മോളെ മുത്തശ്ശിയുടെ കാല് തിരുമിതാ.




മായയുടെ കയ്യിലേക്ക്  തൈലത്തിന്റെകുപ്പി കൊടുത്തുകൊണ്ട് തമ്പുരാട്ടി പറഞ്ഞു.



ച്ചേ എനിക്ക് ഇതൊന്നും ഇഷ്ടമല്ല.




കയ്യിൽ ഉണ്ടായിരുന്ന  കുപ്പി കട്ടിലിലേക്ക് ഇട്ടുകൊണ്ട് കയ്യിൽ തൈലം പറ്റിയത് അറപ്പോടെ തുടച്ചുകൊണ്ട് മായ പുറത്തേക്ക് നടന്നു ഈ സമയം തന്നെ ഉത്തരയും അകത്തേക്ക് വന്നിരുന്നു.




കൈ തുടച്ചു കൊണ്ടു പോകുന്നെ.



ഒന്നും പറയണ്ട എന്റെ ഉത്തരേ  കുറച്ചു കുഴമ്പ് കൈയിൽ പറ്റിയപ്പോൾ തമ്പുരാട്ടിയുടെ കൈ മണക്കുന്നു എന്ന്.




അതാണോ.



പിന്നല്ലാതെ എന്താ അഹങ്കാരം പെണ്ണിന്.



ആരെയാ അമ്മ അതിന് നല്ലത് പറയുന്നത് 




നീ എന്തെങ്കിലും പറഞ്ഞോ.



അല്ല വൈകുന്നേരം അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞത്.



മ്മ് ഹിമ കൂടെയില്ലേ അവളെയും വിളിച്ചുകൊണ്ട് പൊക്കോ.



എന്നാലും അമ്പലത്തിലെ ഉത്സവം ആയിട്ട് മോളെ മാത്രം പറഞ്ഞു വിട്ടില്ലേ ആ പ്രിയ.




മായ ഉള്ളതുകൊണ്ടല്ലേ അമ്മേ അവൾ വരാതിരുന്നത്.



എനിക്കറിയില്ല നീ പോയി ബാക്കി ജോലി നോക്ക്.




വൈകുന്നേരം അമ്പലത്തിൽ പാർവതി നേരത്തെ മനയിൽ നിന്ന് ഇറങ്ങിയിരുന്നു വഴിയിൽ വച്ച് തന്നെ കണ്ടു ദേവനെ.




അഹ് ദേവേട്ടനോ.


എന്താ എന്നെ ഇവിടെ പ്രതീക്ഷിച്ചില്ല.



ഇല്ലെന്നെ.



നീ എവിടെ പോയിട്ട് വരുവാ.



മനയിൽ ഉത്സവമല്ലേ അപ്പോൾ കുറച്ച് ജോലിയുണ്ടായിരുന്നു അവിടെ.



ആണോ.



മ്മ് കൂടെയുണ്ടായിരുന്ന ആൾ എവിടെ? ആ അയാൾ.



ആരു കാശിയോ.



അതെ.




അവൻ അവിടെ അമ്പലത്തിലുണ്ട് ഒരുപാട് പരിപാടി ഇല്ലേ അവിടെ.




അതെ.

അതെ നിന്റെ കവിളിൽ എന്താ.



വെളുത്ത കവിളിൽ ചുമന്ന വിരൽ പാടുകൾ കണ്ടുകൊണ്ട് ദേവൻ ചോദിച്ചു.


അത്.


പറ.



പാർവതി ഉണ്ടായ ദേവനോട് പറഞ്ഞു.




അവർ ആരാണെന്ന് അവരുടെ വിചാരം തീർത്തു കൊടുക്കാം.



അയ്യോ വേണ്ട ദേവേട്ടാ പോട്ടെ.



എന്തായാലും അവൾക്കുള്ളത് കാശി കൊടുത്തോളൂ.




അവർ തമ്മിൽ ഇനിയും പ്രശ്നമുണ്ടാവില്ലേ ദേവേട്ടാ.



ഉണ്ടാവട്ടെ നിനക്കറിയില്ല പാർവതി പിറകെ ഒരുപാട് കാര്യങ്ങൾ ഉണ്ട് അവൾക്ക് ഇനിയും ഒരുപാട് കിട്ടാനുണ്ട് അതുപോലുള്ള ചതിയാണ് അവൾ കാശിയോട് ചെയ്തത്.



എന്ത്.



അതൊക്കെ പറഞ്ഞാൽ ഈ ബുദുസ് തലയിൽ കയറില്ല ഇന്നാ ഉത്സവത്തിന് പോകാൻ വേണ്ടി അമ്മ നിനക്ക് വാങ്ങിച്ചതാണ്.



അമ്മ വാങ്ങിച്ചതാണോ ദേവേട്ടൻ വാങ്ങിച്ചതാണോ.


അങ്ങനെ ചോദിച്ച അമ്മ സെലക്ട് ചെയ്തു ഞാൻ വാങ്ങിച്ചു.



മ്മ്.






അല്ല അതെനിക്ക് ഒരുപാട് ഇഷ്ടമായി  അപ്പോൾ.



ഞാൻ പോട്ടെ ഒരുപാട് ജോലിയുണ്ട്.



പിന്നെ ഒരു കാര്യമുണ്ട് 



പിന്നെ.




ഇന്ന് വൈകുന്നേരം ഗാനമേളക് നീ ഒരു പാട്ട് പാടണം.



എന്റെ ദൈവമേ ഞാൻ പാട്ടുപാടാണോ.

ഹിമ

കാശി

ദേവൻ



അഹ് .




ഞാൻ  പറഞ്ഞില്ലേ   ഈ കഴിഞ്ഞ സ്കൂൾ വാർഷികത്തിന് നീ പാടിയ ആ പാട്ട്  അതുമതി 




അതിന് മെയിൽ  വോയിസും കൂടെ വേണ്ടേ.




അതൊക്കെയുണ്ട്  നീ അവിടെ വന്നാൽ മതി.



ഞാൻ പാടണോ.




പിന്നെ അല്ലാണ്ട് പ്രാക്ടീസ് ഒന്നും വേണ്ട നീ നിന്റെ പോർഷൻ പാടിയാൽ മതി കൂടെയുള്ള ആള് ഭംഗിയായി പാടിക്കോളും.



മ്മ്.




പിന്നെ.




പിന്നെ ഒന്നുമില്ല.



മ്മ്.



കയറു ഞാൻ കൊണ്ടുവിടാം.




വേണ്ട ഞാൻ പൊയ്ക്കോളാം.




മ്മ്.





നേരത്തെ ജോലികളെല്ലാം ഒതുക്കിക്കൊണ്ട്  അവൾ അമ്പലത്തിലേക്ക് നടന്നു വെള്ള സെറ്റിന്റെ പാവാടയും ചുമന്ന ഉടുപ്പും ആയിട്ടുള്ള പട്ടുപാവാടയാണ് അവൾ ധരിച്ചിരുന്നത്. അമ്മമ്മ നേരത്തെ അമ്പലത്തിൽ പോയിരുന്നു അമ്മ തന്നെയുള്ളൂ പോകുന്നില്ലെന്ന് കരുതിയതാണ് പക്ഷേ ദേവേട്ടന്റെ അമ്മയുടെ നിർബന്ധപ്രകാരം ആണ് പോകുന്നത് തന്നെ  പിന്നെ ദേവവേട്ടാൻ പറഞ്ഞപോലെ ഒരു പാട്ടും പാടണമല്ലോ  അമ്മയെ പൂട്ടിയിടാതെ ഒരു  നിവർത്തിയുമില്ല എവിടെയെങ്കിലും ഇറങ്ങിപ്പോയാൽ അറിയില്ല അമ്പലത്തിനടുത്ത് എത്തിയപ്പോഴേ കണ്ടു  ബൾബുകൾ കൊണ്ട് അമ്പലപരിസരമാകെ അലങ്കരിച്ചിരുന്നു ദീപങ്ങൾ ഏന്തിയ   ബാലികമാർ മുത്തുക്കുടകൾ പിടിച്ച് ചേച്ചിമാർ ചെണ്ടമേളം ഫ്ലോട്ട് ആന അങ്ങനെ ഒരുപാട് അമ്പലത്തിൽ തൊഴുത് ഇറങ്ങിയപ്പോഴേ കണ്ടു ദേവന്റെ ഒപ്പം നിൽക്കുന്ന കാശിയെ കണ്ണുരുട്ടി നോക്കിയപ്പോഴേ പേടിച്ചു മനയിൽ നിന്ന് എല്ലാവരും വന്നിട്ടുണ്ട് ഹിമയോടൊപ്പം പോയിരുന്നു  ഉത്സവം അങ്ങനെ കഴിഞ്ഞു പത്തുമണിയോടെ അടുപ്പിച്ച് ഗാനമേള തുടങ്ങിയിരുന്നു ഒരു പാട്ട് കഴിഞ്ഞപ്പോൾ ദേവൻ വന്നു വിളിച്ചു കൊണ്ട് പോയി കർട്ടൻ താത്താട്ടിരിക്കുകയാണ് കയ്യിൽ ഒരു പേപ്പറും തന്നു പാട്ടിന്റെ ലിറിക്സ് എഴുതിയ പേപ്പർ  അതും പിടിച്ച് സ്റ്റേജിൽ കയറി നിന്ന് പാടാൻ റെഡിയായി നിന്നപ്പോഴാണ് കൂടെ പാടുന്ന ആളെ കണ്ടു അവൾ ഒരു നിമിഷം പേടിച്ചത് സ്റ്റേജിന് സൈഡിൽ ഉണ്ടായിരുന്ന ദേവനെ നോക്കിയപ്പോൾ ഒരു കള്ളച്ചിരിയാണ് മുഖത്ത് കണ്ടത് പേടിച്ചു വീണ്ടും ആമുഖത്ത് നോക്കിയപ്പോൾ ഒരു കണ്ണുരുട്ടലാണ് തനിക്ക് കിട്ടിയത് പിന്നെ ഒന്നും നോക്കിയില്ല പേപ്പറും പിടിച്ചു  നേരെ നിന്നു.
ഓരോ ട്യൂണും കടന്നു വന്നുകൊണ്ടിരുന്നു.






ചെമ്പൂവേ പൂവേ നിറമാറത്തെ
ചെണ്ടേലൊരു വണ്ടുണ്ടോ
ചാന്തേറും ചുണ്ടിൽ ചുടുമുത്താരം മുത്താനൊരു മുത്തുണ്ടേ
ചിരിചിലമ്പുലഞ്ഞു ചമയങ്ങളഴിഞ്ഞു ഓ..
കളത്തിലെ തളത്തിൽ നിലവിളക്കണഞ്ഞു ഹോ
മിഴി കൊണ്ടു മിഴികളിൽ ഉഴിയുമോ
നനയുമെൻ നിറുകയിൽ നറുമണം തൂകാമോ (ചെമ്പൂവേ...)
അന്തിച്ചോപ്പു മായും മാനത്താരോ മാരിവില്ലിൻ തൊങ്ങൽ തൂക്കും
നിന്റെ ചെല്ലക്കാതിൽ കുഞ്ഞിക്കമ്മലെന്നൊണം
തങ്കതിങ്കൾ നുള്ളി പൊട്ടും തൊട്ട് വെണ്ണിലാവിൽ കണ്ണും നട്ട്
നിന്നെ ഞാനീ വാകച്ചോട്ടിൽ കാത്തിരിക്കുന്നു
തേൻ കിനിയും തെന്നലായ് നിന്നരികെ വന്നു ഞാൻ
കാതിലൊരു മന്ത്രമായ് കാകളികൾ മൂളവേ
നാണം കൊണ്ടെൻ നെഞ്ചിൽ താഴം പൂവോ തുള്ളി
ആരും കേക്കാതുള്ളിൽ മാടപ്രാവോ കൊഞ്ചി
ആലോലം കിളി മുത്തേ വാ  ആതിരരാവിലൊരമ്പിളിയായ്
(ചെമ്പൂവേ....)

അല്ലിത്താമരപ്പൂചെപ്പിൽ തത്തി
താരകത്തിൻ കൊമ്പും നുള്ളി
താണിറങ്ങും പൂന്തേൻ തുമ്പി മാറി നിന്നാട്ടേ
എന്നും നിന്റെയുള്ളിൽ തുള്ളി തൂകും കുഞ്ഞു വെള്ളി കിണ്ണത്തിൽ നീ
കാച്ചി വെയ്ക്കും ചെല്ലപ്പൈമ്പാൽ ഞാൻ കുടിച്ചോട്ടേ
പീലിമുടിയാടുമീ നീലമയിൽ കാൺകിലോ
മേലേ മുകിൽ ചായവേ നേരമിരുളാകയോ
നാടൻ കന്നിപ്പെണ്ണേ  നാണിക്കാതെൻ പൊന്നേ
താഴെക്കാവിൽ നാളേ വേളിത്താലം വേണ്ടെ
പായാരം കളി ചൊല്ലാതെ
പുഞ്ചിരി പൊതിയാൻ ചിഞ്ചിലമായ്
ചാന്തേറും ചുണ്ടിൽ ചുടുമുത്താരം മുത്താനൊരു മുത്തുണ്ടേ
(ചെമ്പൂവേ....)



ആ സദസ്സ് ആകെ ഇളകി മറിഞ്ഞിരുന്നു സാക്ഷാൽ ശിവനും പാർവതിയും പോലെ ഉണ്ടെന്ന് ആരും കാണാതെ ചില വയസ്സി തള്ളകൾ പറഞ്ഞുകൊണ്ടിരുന്നു  സദസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ  തന്നെ ദേവൻ ഓടി വന്നിരുന്നു അടുത്തേക്ക് ഹൃദയം നിറഞ്ഞ ഒരു ചിരിയോടെ ഒരു ശൈക് ഹാൻഡ് നൽകി അവൻ അവൾക്ക് സ്റ്റേജിൽ നിന്നും പുറത്തേക്ക് ഇറങ്ങി  ഹിമയോടൊത്ത്  പാർവതി അപൂരപ്പറമ്പ് കറങ്ങിനടന്നു ഗാനമേള വീണ്ടും നടക്കുകയാണ് പുറകുവശത്തായി ബുള്ളറ്റിനോട് ചാരി ദേവനും കാശിയും നിൽപ്പുണ്ട് പെട്ടെന്നാണ് ദേവന്റെ മൊബൈൽ ബിൽ ചെയ്തത് ഫോൺ എടുത്ത് സംസാരിച്ച ശേഷം തിരികെ പോക്കറ്റിലെക് ഇട്ടു.




ആരാടാ.



അമ്മയാ ഉത്തര.




എന്താടാ കാര്യം.




ഡാ ഹിമയും പാർവതിയെയും കാണാനില്ലെന്ന് കടയിലേക്ക് ആണെന്ന് പറഞ്ഞു പോയതാണെന്ന് നമ്മൾ ഒന്ന് നോക്കാൻ.



വാ.




അവർ രണ്ടുപേരും അവിടെ തിരയാൻ തുടങ്ങി പക്ഷേ രണ്ടുപേരെയും കണ്ടിരുന്നില്ല.



പക്ഷേ ഈ സമയം മറ്റൊരിടത്ത് ഇഷ്ടമായ രണ്ടു കരങ്ങൾ അവളുടെ കവിളിൽ മുറുകുകയായിരുന്നു ഒന്ന് ശ്വാസം എടുക്കാൻ പോലും അവൾ ബുദ്ധിമുട്ടി അവളുടെ നഖങ്ങൾ കൊണ്ട് അയാളുടെ കൈകൾ കീറിമുറിഞ്ഞിരുന്നു പക്ഷേ അതിലൊന്നും തളരാതെ അയാൾ അവളെ വലിഞ്ഞു മുറുകി.



കാശിനാഥൻ

കാശിനാഥൻ

4.3
343

പക്ഷേ ഈ സമയം മറ്റൊരിടത്ത് ബലിഷ്ടമായ  രണ്ടു കരങ്ങൾ അവളുടെ കവിളിൽ മുറുകുകയായിരുന്നു ഒന്ന് ശ്വാസം എടുക്കാൻ പോലും അവൾ ബുദ്ധിമുട്ടി അവളുടെ നഖങ്ങൾ കൊണ്ട് അയാളുടെ കൈകൾ കീറിമുറിഞ്ഞിരുന്നു പക്ഷേ അതിലൊന്നും തളരാതെ അയാൾ അവളെ വലിഞ്ഞു മുറുകി.ഡാ കാശി ഇവർ എവിടെ പോയി കിടക്കാ.എനിക്കറിയില്ല  ഇവളൊക്കെ എവിടെ പോയി കിടക്ക എന്ന് എന്തായാലും  നോക്കാം.നോക്കാം.ഡാ ദേവാ അങ്ങോട്ട് നോക്ക്.കാശി ചൂണ്ടിയ ഭാഗത്തേക്ക് ദേവൻ നോക്കി അമ്പലപ്പറമ്പിൽ നിന്ന് കുറച്ചു മാറി  നിർത്തിയിട്ടിരിക്കുകയായിരുന്നു ഒരുപാട് ബൈക്കുകൾ പക്ഷേ അവിടെ ഒന്നും ആരുമില്ല ഒരു ഒറ്റ ആൾ കണ്ടാലും മനസ്സിലാകു