Aksharathalukal

കാശിനാഥൻ

തൃച്ചംബരത്‌ എല്ലാവരും ഒത്തുകൂടിയിരുന്നു ദേവന്റെ അമ്മ മീനാക്ഷി ഒഴിച്ച്   .
നിശബ്ദതയ്ക്ക്  അവസാനം ഇട്ട് മായ സംസാരിച്ചു തുടങ്ങി.


എന്തൊക്കെയായിരുന്നു ഇവിടെ മുത്തശ്ശി ഞാൻ അന്നേ പറഞ്ഞില്ലേ ദേ ഈ നിൽക്കുന്ന പാർവതിയും കാശിയുമായി എന്തോ ഉണ്ടെന്ന് അപ്പോ ആരും വിശ്വസിച്ചില്ലല്ലോ എന്നിട്ടിപ്പോ എന്തായി.



ഡി നിന്നോട് സംസാരിക്കാൻ പറഞ്ഞില്ല.


കാശി നീ ഒന്നും മിണ്ടാതിരി ഞാൻ നിന്റെ ഭാര്യയാണ് എനിക്ക് പറയാൻ അവകാശമുണ്ട്.


നീ എന്റെ ആരുമല്ല മായ പിന്നെ എന്റെ ജീവിതത്തിൽ ഒന്നും ഉണ്ടായാലും നീ അത് അന്വേഷിക്കാൻ വരണ്ട.


എന്റെ ദൈവമേ രണ്ടുപേരും ഒന്ന് നിർത്ത് ( പ്രിയ).


പ്രിയ ആന്റി ആന്റി ഒന്ന് പറഞ്ഞ് മനസ്സിലാക്കുക.


നീ എന്നെ എന്റെ പേര് പോലും വിളിച്ചു പോകരുത് കേട്ടല്ലോ ഞാൻ നിന്നോട് സംസാരിക്കാൻ വന്നില്ല നീ എന്നോട് സംസാരിക്കാൻ വരണ്ട.


ആ അല്ലെങ്കിലും ഞാനും  കാശിയും ഒന്നിച്ച് ജീവിക്കുന്നത് കാണാൻ ആന്റിക്ക് പണ്ടേ താല്പര്യമില്ലല്ലോ ഞങ്ങൾ പിരിയാൻ ആന്റിയും ഒരു കാരണക്കാരി അല്ലേ.


ഡീ നീ വല്ലവന്റെയും കാശുകൊണ്ട് പോയെന്ന് കരുതി ചരിത്രം മുഴുവൻ എന്നെ കൊണ്ട് ഇവിടെ പറയിപ്പിക്കരുത്.



അങ്ങനെയൊക്കെ പറഞ്ഞാൽ ആന്റി.


പ്രിയ അമ്മ  പറഞ്ഞത് നീ അവസാനം നിനക്ക് തന്നെയായിരിക്കും നാണക്കേട്.



കാശിയുടെ സംസരത്തിന് മുന്നിൽ അവസാനം മായ അടിയറവ് വെച്ചിരുന്നു  എല്ലാവരെയും ഒന്ന് നോക്കിയശേഷം ദേഷ്യത്തിൽ ചവിട്ടിതുള്ളി മായ മുറിയിലേക്ക് പോയി.

നീയൊക്കെ എന്തിനാ മായമോളുടെ മണ്ടയിൽ കയറുന്നത്.


അമ്മ ഇത് അറിഞ്ഞിട്ടാ പറയുന്നത്.


നീ മിണ്ടാതിരി ക്ക് ഇത് അവരുടെ കുടുംബ പ്രശ്നമാണ് നീ അതിൽ വന്ന് തലയിടാൻ വരണ്ട.


അമ്മ അവളെ സപ്പോർട്ട് ചെയ്ത് നിന്നോ അവൾ ആരാണ് മുതൽ എന്ന് അമ്മയ്ക്ക് അറിയില്ല.



എന്തറിയാനാ നിന്നെക്കാളും എന്തായാലും നല്ലതാ എന്റെ മായ 




അമ്മേ.


നീ മിണ്ടാതിരിക്ക്  ഉത്തരേ ചിലർക്ക് കിട്ടിയാലേ മനസ്സിലാവുള്ളൂ.



പ്രിയയും ദേഷ്യത്തോടെ അകത്തേക്ക് നടന്നു കൂടെ പ്രിയേ പിന്തുടർന്ന് ഉത്തരയും തൂണിലേക്ക് നിന്നിരുന്ന പാർവതിയിലേക്ക് അപ്പോഴാണ് തമ്പുരാട്ടി പാഞ്ഞെടുത്തത്.



നീ എന്തായാലും കൊള്ളാലോടി  അവസാനം ഈ തറവാട്ടിൽ കയറിപ്പറ്റാൻ നോക്കുവാണല്ലേ നീ.



എന്താ മുത്തശ്ശി പറയുന്നത്.


എടാ ദേവാ നിന്നെ എല്ലാം ഇവള് പറ്റിക്കുവാണ്.



എനിക്ക് വിശ്വാസമാണ് ഇവരെ രണ്ടുപേരെയും.



മണ്ടനാണ് രണ്ടെണ്ണത്തിനെയും കൈയോടെ  അവിടെ നിന്നും പൊക്കിയതല്ലേ ഇത് എത്രാമത്തെ തവണയാണെന്നാ നാട്ടുകാര് പിടികൂടുന്നതെന്ന്  നിനക്കറിയുമോ.


അച്ഛമ്മയെ ഞാൻ ഒന്നും കൂടുതൽ പറയുന്നില്ല.


നീ എന്തോ പറയാനാണ് കാശി എന്നോട്  .


ഒന്നുല്ല.



പിന്നെ.



ദൈവത്തെ ഓർത്ത് നിങ്ങൾ ഒന്ന് അകത്തോട്ടു പോക് 
.

മുത്തശ്ശി പോയി കഴിഞ്ഞതും ആ അകത്താളത്തിൽ പാർവതിയും കാശിയും ദേവനും മാത്രമായി.



എടാ നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ.


എടാ ഇല്ല.


പിന്നെ നിനക്ക് അറിയില്ലേ നാളത്തെ കാര്യം.



എന്ത്.


കുന്തം നാളെ നിങ്ങളുടെ രണ്ടുപേരുടെയും കല്യാണമാണ്.


എടാ അതെനിക്കറിയാം പക്ഷേ അമ്മ.



നീ എന്താ പറഞ്ഞത്.



നീ കണ്ടതാണല്ലോ കാശി അത്രയും പേരുടെ മുന്നിൽ നിന്ന് ഇവളെയും നിന്നെ രക്ഷിക്കാൻ  ഞങ്ങൾ പെട്ട പാട് അമ്മയുടെ മനസ്സിൽ എന്തോ വേണ്ടാത്തത് കടന്നു കൂടിയിട്ടുണ്ട്.



എടാ ഇനി എന്ത് ചെയ്യും.



ഒന്നും ചെയ്യാനില്ല ഇനി എന്തായാലും ഇവൾ ഇവിടെ നിൽക്കട്ടെ  നാളെ നേരെ അമ്പലത്തിലേക്ക് വന്നാൽ മതി ഞാനിപ്പോൾ വീട്ടിൽ പോയി കല്യാണസാരിയും ആഭരണങ്ങൾ എല്ലാം എടുത്തു കൊണ്ടുവരാം.



ഡാ.



എടാ എനിക്ക് കുഴപ്പമൊന്നുമില്ല നീ എനിക്ക് ഒരൊറ്റ സഹായം ചെയ്താൽ മതി ഒരൊറ്റ രാത്രി അവൾക്ക് അന്തിയുറങ്ങാൻ ഒരു മുറി കൊടുക്കണം.



നീ ധൈര്യമായിട്ട് പോയിട്ട് വാ  നാളെ നമ്മൾ എല്ലാം ശരിയാവും.



ആട.



പോകോ.



പാറു.



മം.


ഞാൻ പോവാണ്  നാളെ അവിടെ വച്ച് കാണാം ഞാനിപ്പോ വീട്ടിൽ പോയി നിനക്കുള്ള എല്ലാ എടുത്തുകൊണ്ടു വരാം.



......





ദേവൻ പോയതിൽ പിന്നെ കാശി പാർവതിയുമായി ചാവടിയിലേക്ക് ദേവൻ രാത്രി തന്നെ പാർവതിക്ക് ആവശ്യമുള്ള എല്ലാ സാധനങ്ങളും കൊണ്ടു കൊടുത്തിരുന്നു.




ഇന്നാണ് ആ ദിവസം  മഞ്ചാടി കാവിലെ  മഞ്ചാടിക്കുരുവിന്റെ കല്യാണം രാവിലെ തന്നെ എല്ലാവരും കൂടി കല്യാണ പെണ്ണായി ഒരുക്കി നിർത്തിയിരുന്നു കാശി രാവിലെ  ക്ഷേത്രത്തിലേക്ക് പോയിരുന്നു വിലകൂടിയ സെറ്റ് സാരി ആയിരുന്നു വിവാഹത്തിനായി മീനാക്ഷിയും   ദേവനും പാർവതിക്കായി എടുത്തിരുന്നത് പ്രിയയും ഉത്തരയും കൂടിയായിരുന്നു  അവളെ ഒരുക്കിയത്  സെറ്റ് സാരി നന്നായി ഞൊറിഞ്ഞു ഉടുത്തു ഉയർന്ന പുരികക്കൊടികൾക്കിടയിലായി ഒരു കറുപ്പ് നിറത്തിലുള്ള പൊട്ടുംകുത്തി   കണ്ണ് കട്ടിക്ക് വരച്ചു ചുണ്ടിൽ ബേബി പിങ്ക് കളർ ലിപ്സ്റ്റിക്കും കഴുത്തിലും കാതലുമായി സ്വർണാഭരണങ്ങളും തലയിൽ നിറയും മുല്ലപ്പൂവും  ആയി പാർവതിയെ കാണാൻ  സാക്ഷാൽ പാർവതി ദേവിയെ പോയിരുന്നു ഒമ്പതരയ്ക്ക് 10 മണിക്ക് ഇടയിലായിരുന്നു മുഹൂർത്തം എട്ടരയ്ക്ക് തന്നെ എല്ലാവരും ക്ഷേത്രത്തിലെത്തിയിരുന്നു മഞ്ചാടി കാവിലെ കൃഷ്ണനു മുന്നിൽപാർവതി മന മുരുകി പ്രാർത്ഥിച്ചു ഒമ്പതരയുടെ അടുത്തിട്ടും അമ്മയും കാശിയും വന്നിരുന്നില്ല സമയം കടന്നു പോയിക്കൊണ്ടിരുന്നു പെട്ടെന്നാണ് കാശിക്കൊരു കോൾ വന്നത് സംസാരിച്ചുകൊണ്ടിരുന്നപ്പോൾ കാശിയുടെ മുഖം മാറുന്നത് എല്ലാവരും ശ്രദ്ധിച്ചു കട്ടായ ഫോൺ തിരികെ കയ്യിലേക്ക് പിടിച്ചു അവൻ എല്ലാവരെയും  ഭയത്തോടെ ചുറ്റും നോക്കി.




എന്താടാ എന്താ പറ്റിയെ.


അമ്മേ അത് മീന അമ്മയാണ് വിളിച്ചത്.



അവൾ എന്താ വരാത്തത് ഇത്രയും താമസമോ.



പ്രിയമേ അവർ ഈ കല്യാണത്തിന് താല്പര്യമില്ലെന്ന്.



ഒരായിരം മിന്നൽ പിണർ ശരീരത്തിലൂടെ കടന്നുപോയത് പോലെ ആണ് പാർവതിക്ക് ആ നിമിഷം തോന്നിയത്.



എന്താടാ എന്താ ഈ പറയുന്നത്.


നീ ദേവനെ ഒന്ന് വിളിച്ചു നോക്ക്.



ഞാൻ വിളിച്ചു നോക്കിയതാണ് കിട്ടുന്നില്ല.




എടാ നമ്മളിപ്പോൾ പെൺകൊച്ചിനെ കൊണ്ട് എന്ത് ചെയ്യും.



അങ്ങ് ഇങ്ങ് മുറുമുറുപ്പുകൾ തുടങ്ങിയിരുന്നു പാർവതിയെ നോക്കി പുച്ഛ       ചിരിച്ചുകൊണ്ട്മായ നിന്നും.




അയ്യോ.



എന്നാലും കഷ്ടമായിപ്പോയി  ആരോരുമില്ലാത്ത ആ കൊച്ചിന്റെ കല്യാണം മുടങ്ങിയല്ലോ.



എന്തു മുടങ്ങാൻ ആ പയ്യൻ രക്ഷപ്പെട്ടത് എന്ന് പറഞ്ഞാൽ മതി.



എടാ രാഗവാ നീ അങ്ങനെ പറയരുത്.



പിന്നെ എന്താ നാരായണേട്ടാ പറയേണ്ടത്  ഈ പെണ്ണും ദാ നിൽക്കുന്ന ചെറുക്കനും കൂടി ഈ നാട്ടിൽ കാണിച്ചു കൂട്ടിയതൊക്കെ നിങ്ങളൊക്കെ മറന്നോ .



അങ്ങനെ ചോദിച്ചാൽ ശരിയാണ് എന്നാലും.

അതൊക്കെ പോട്ടെ എന്ന് കരുതാം പക്ഷേ ഇന്നലെയും കൂടെ രണ്ടെണ്ണത്തിനെയും കയ്യോടെ പൊക്കിയത് അല്ലേ  തറവാട്ടിലെ ചെക്കൻ വെച്ചുകൊണ്ടിരിക്കുകയായിരുന്നു ഒരു പെണ്ണിനെ കൂട്ടുകാരന്റെ തലയിൽ കെട്ടിവെക്കാൻ നോക്കിയതാ ആ ചെക്കൻ രക്ഷപ്പെട്ടു പോയി.




നാഡീ ഞരമ്പുകൾ വലിഞ്ഞുമുറുകിയ  കാശിയുടെ ദേഷ്യം അവൻ കടിഞ്ഞാൺ ഇട്ടു നിർത്തിയിരുന്നു.



ഡാ സമയം കഴിഞ്ഞു പോകുന്നു  ഇനി രണ്ടു മിനിറ്റും കൂടി ഉള്ള മുഹൂർത്തം കഴിയാൻ അഹ്.



എന്താവാൻ എല്ലാവരും വീട്ടിൽ പ്പോ കല്യാണം ഒന്നും നടക്കില്ല



മായ എല്ലാവരും നോക്കി പറഞ്ഞു.


ഡീ.



എന്താ കാശി എന്റെ അടുത്ത് കിടന്നു ചാടുന്നത്.



നീ മിണ്ടാതെ പോ  മുന്നിൽ നിന്ന് കേട്ടല്ലോ.



ഞാൻ എല്ലാവരോടും പറഞ്ഞത് സത്യമായ കാര്യമല്ലേ ഈ കല്യാണം ഒന്ന് നടക്കാൻ പോണില്ല അഹ്.



അത് നീയാണോ തീരുമാനിക്കുന്നത്.



അതേ കാശി ആണെന്ന് കൂട്ടിക്കോ അഹ്.



മായ.



എന്തിനാ എല്ലാവരുടെയും സമയം പാഴാക്കുന്നത് കല്യാണം നടക്കാൻ പോകുന്നില്ല അല്ല നീ എന്തിനാ ഇങ്ങനെ വാശിപിടിക്കുന്നത് എന്താ നീ കെട്ടുമോ ഇവളെ.


അഹ് കെട്ടും.




അടുത്ത നിമിഷം തന്നെ പാർവതിയുടെ കഴുത്തിൽ താലിയിൽ മൂന്ന് കെട്ട് മുറുക്കി കെട്ടിയിരുന്നു കാശി വേഗത്തിൽ മിടിച്ചു കൊണ്ടിരിക്കുന്ന നെഞ്ചിനോട് ചേർന്ന് ആ താലി അവളെപ്പറ്റി ചേർന്നു കിടന്നു അവിടെ ഉണ്ടായിരുന്ന എല്ലാവരും അക്ഷരാർത്ഥത്തിൽ ഞെട്ടി എന്ന് വേണം പറയാൻ.


പക്ഷേ പെട്ടെന്നാണ് കാശിയുടെ കണ്ണുകൾ തങ്ങളെ തന്നെ നോക്കി  ദൂരത്ത് നിന്ന്  ദേവനിലേക്ക് പതിയുന്നത് ഈ ഭൂമി പിളർന്ന് താഴോട്ട് പോയെങ്കിൽ എന്ന് പാർവതി ആഗ്രഹിച്ചു കാശി വേഗം ദേവന്റെ അടുത്തേക്ക് ഓടിയെത്തി വിവാഹ വേഷത്തിൽ ആയിരുന്നു ദേവൻ വന്നിരുന്നത് കണ്ടാലേ അറിയാം  ഓടിക്കിതച്ച് വന്നതാണ് ശരീരത്തിലായി പറ്റി പിടിച്ചിരിക്കുന്ന വിയർപ്പിന്റെ കൂടെ തന്നെ അവന്റെ കണ്ണിൽ നിന്ന് രണ്ടുതുള്ളി കണ്ണീർ ഒഴുകി താഴെ ulla മണ്ണിൽ പതിച്ചു.



മച്ചാ.



ഞാൻ കുറച്ചു വൈകി പോയല്ലോ കാശി.



എടാ ഞാൻ ആ സമയത്ത് അവളെ രക്ഷിക്കാൻ വേണ്ടി.



കുഴപ്പമില്ല എന്നെക്കാളും സുരക്ഷിതമായ കൈകളിലാണ് അവൾ എത്തിച്ചേർന്നത്.


മച്ചാ 🥹.



കുഴപ്പമില്ലടാ  അമ്മ വിളിച്ചിരുന്നു നിന്നെയല്ലേ കുറ്റം പറയാൻ പറ്റില്ല നീ ഓർത്തു കാണും ഞാനും ഈ കല്യാണത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്ന് അമ്മ എന്നെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു എങ്ങനെയോ ആണെന്ന് അറിയില്ല രക്ഷപ്പെട്ടു വന്നതാണ് എന്തായാലും.



മച്ചാ ഡാ.



കുഴപ്പമില്ല ഞാൻ വീട്ടിലേക്ക് ചെല്ലട്ടെ.



കാശിയെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ദേവൻ ബുള്ളറ്റിൽ കയറി തന്റെ മുന്നിൽ നിന്ന്  അകന്നുപോകുന്ന ബൈക്ക് നോക്കി കാശി അങ്ങനെ നിന്നു എല്ലാവരും അവിടെ നിന്നും പിരിഞ്ഞു പോയിരുന്നു  അ മുറ്റത്ത് പാർവതി തനിച്ചായി മനസ്സ് പൊട്ടുമാറു വേദന വന്നപ്പോൾ അവൾ ആദ്യം ഓടിക്കിത്തച് തന്റെ കൃഷ്ണന്റെ മുന്നിലേക്ക് ആയിരുന്നു കഴുത്തിൽ കിടക്കുന്ന താലിയും സീമന്തരേഖയിലെചുമപ്പും അവളുടെ ദേഹത്തെ ചുട്ടുപൊള്ളിക്കുന്നത് പോലെ തോന്നി പാർവതിക്ക്  എല്ലാം കണ്ടുകൊണ്ട് കണ്ണൻ അവളെ നോക്കി പുഞ്ചിരിച്ചു പക്ഷേ പെട്ടെന്നാണ് അവളെ പുറകിൽ നിന്ന് ആരോ വിളിച്ചത്.



മുന്നിലായി വെള്ളമുണ്ടം വെള്ള ഷർട്ടും യുവാവാണ് നിൽക്കുന്നത് ചിരിക്കുമ്പോൾ കാണുന്ന  നുണക്കുഴി ആ ചെറുപ്പക്കാരന്റെ ഭംഗി കൂട്ടിയിരുന്നു എന്തോ ഒരു ആകർഷണ ശക്തി തോന്നി പാർവതിക്ക്  ഇത്രയും നേരം ഉണ്ടായിരുന്ന വേദനകൾ ഒക്കെയും ആ മുഖത്തേക്ക് ഒരു നേരം നോക്കിയപ്പോൾ മാഞ്ഞു പോയത് പോലെ തോന്നി അവൾക്ക്.



പാർവതി.


ആരാ.


ഒരു നാട്ടുകാരനാണ്.


എനിക്ക് മനസ്സിലായില്ല.



എന്നെ മനസ്സിലാകാതിരിക്കുമോ പാർവതിയുടെ അടുത്ത് ഒരാള്  ആണ് എന്നെ അറിയാതിരിക്കില്ല.



......



എന്താടോ കല്യാണം ഇപ്പോ കഴിഞ്ഞതല്ലേ ഉള്ളൂ  സന്തോഷിക്കുകയല്ലേ വേണ്ടത് അല്ലാതെ ഇങ്ങനെ കരയാൻ പാടുണ്ടോ.



നിങ്ങളാരാ എനിക്ക്.



ഞാനോ.



.....


നന്ദൻ 





തുടരും....



കാശിനാഥൻ

കാശിനാഥൻ

4.5
368

എന്താടോ കല്യാണം ഇപ്പോ കഴിഞ്ഞതല്ലേ ഉള്ളൂ  സന്തോഷിക്കുകയല്ലേ വേണ്ടത് അല്ലാതെ ഇങ്ങനെ കരയാൻ പാടുണ്ടോ.നിങ്ങളാരാ എനിക്ക്.ഞാനോ......കൃഷ്ണ.കൃഷ്ണന്നോ അഹ് മുഴുവൻ പേര് നന്ദ  കൃഷ്ണ താൻ വേണമെങ്കിൽ എന്നെ നന്ദേട്ടാ എന്ന് വിളിച്ചോ.....എന്താടോ.ഏയ്യ് ഒന്നുല്ല.ഒന്നുല്ലേ.എനിക്ക് കുറച്ചു ധൃതി ഉണ്ട് ഞാൻ അങ്ങോട്ട്.നന്ദനെ ശ്രദ്ധിക്കാതെ അമ്പലത്തിന് പുറത്തേക്ക് നടന്നു ഒരു നിമിഷം നിന്ന ശേഷം അവളൊന്നു തിരിഞ്ഞു നോക്കി അപ്പോഴും കണ്ണന്റെ കോവിലിനു മുന്നിൽ നന്ദൻ ചിരിതൂകി നിൽക്കുന്നുണ്ടായിരുന്നു എങ്ങോട്ട് പോകണമെന്ന് അറിയാതെ പകച്ച് ആൽത്തറയുടെ അടുത്ത് നിന്നപ്പോഴാണ് അങ്ങോട്ടേ