അനു നിനക്ക് എല്ലാം തമാശ ആണ് .... ഞാൻ ഒരു കാര്യം ഇത്രയും സീരിയസ് ആയി പറഞ്ഞിട്ടും നീ എന്താ ഇങ്ങനെ ...
ഞാൻ എങ്ങനെ നിനക്കു വേണ്ട ഉത്തരം ആണ് ഞാൻ ഇപ്പൊ പറഞ്ഞത് ..... നമ്മൾ തമ്മിൽ ചേരില്ല അർജുൻ ..... പിന്നെ നിനക്കു ഇപ്പൊ ബന്ധുക്കൾ എന്നു പറയാൻ കുറച്ചു ആളുകൾ കൂടെ ആയില്ലേ ..... അവൾക്ക് ആണേൽ അവിടെ സിറ്റിസൺഷിപ് ഉണ്ട് അതുവെച്ചു നിനക്ക് അവിടെ ഹയർ സ്റ്റഡീസ് നോക്കാൻ ഈസി ആയിരിക്കും .... കൂടെ അമ്മയെയും കൊണ്ടുപോക്കൂടെ ...... ഇപ്പൊ നിനക്കു എന്നോട് തോന്നുന്നത് ഒരു തരം ഇൻഫെക്ഷൻ മാത്രം ആണ് എന്നു പിന്നീട് നിനക്കു മനസിലാവും..... അതുകൊണ്ടു നീ ഇപ്പൊ അമ്മ പറയുന്നത് കേട്ട് അമ്മുവിനെ കല്യാണം കഴിക്ക്.......
അനു ഞാൻ .....അല്ല നിനക്ക് ഒരിക്കലും എന്നോട് സൗഹൃദത്തിന് അപ്പുറം ഒന്നും തോന്നിയിട്ടില്ല എന്നത് സത്യമാണോ?
അർജുൻ ഇപ്പൊ അതിന് ഇവിടെ പ്രസക്തിയില്ല .... നീ ആലോചിച്ചു തീരുമാനിക്ക് .... അമ്മക്ക് നീ കാരണം വിഷമം ഒന്നും വരരുത് .... അവരുടെ ശാപം എന്‍റെ മേൽ വീഴരുത് ... എനിക്കത്രയേ ഉള്ളു ... നീ വാ നമുക്ക് അവിടെ പോയി വല്ലതും കഴിക്കാം .... എനിക്ക് നല്ല വിശപ്പുണ്ട്. വാടാ ഇനി എപ്പഴാ നമ്മൾ ഇങ്ങനെ എന്നു അറിയില്ലലോ
(അവനോടു ഇങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എന്‍റെ നെഞ്ച് പൊട്ടുന്നുണ്ടായിരുന്നു .....പറയുന്നതിന് മുന്നേ എല്ലാം അവസാനിപ്പിക്കേണ്ടി വന്നതിൽ ഉള്ള വിഷമം വല്ലാതെ എന്നെ കെട്ടിവരിയുന്നുണ്ടായിരുന്നു)