ജീവിതമെന്ന സമാനതകളില്ലാത്ത നേർ രേഖയുടെ അർത്ഥതലങ്ങളിലേക്ക് ഒരൊറ്റവരിക്കവിത രചിക്കപ്പെടുമ്പോൾ പൂവരമ്പിൻ താഴെ നീലക്കടമ്പിന്റെ സൗഹൃദങ്ങൾ പൂക്കുകയാണ്... : ചിലർ... പ്രണയിക്കുകയാവാമപ്പോൾ.. മറ്റുചിലർ വിലപിക്കുകയാവാമപ്പോൾ.. ദൂരത്തെവിടെയോ ഒരു രാക്കുയിൽ കൂടുതേടിയലയുകയാണ്..., ! : ഞാനും... നീയുമൊക്കെ.. രണ്ടു സമാന്തര രേഖകളുടെയഗ്രത്തേക്ക് ചേക്കറുവാൻ വെമ്പുകയാണ്. ഇരു കരങ്ങളും കൂട്ടിചേർത്തു നടന്നകലുകയാണ്.. ! വിധിയുടെയീണം പകർന്ന് അകലങ്ങളിലെങ്ങോ ഒരു രാക്കുയിൽ നീട്ടിപ്പാടുകയാണ്... !