എൻ്റെ ചോദ്യം ഭർത്താക്കന്മാരോടാണ്, നിങ്ങളിൽ എത്ര പേർ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഭാര്യമാരോട് യാത്ര പറയാറുണ്ട്? റെസിഡൻസ് അസോസിയേഷൻ്റെ മീറ്റിങ്ങിൽ മുഖ്യാതിയായി പങ്കെടുത്ത പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ശ്രീ ,ദേവനാരായണൻ സദസ്സിലേക്ക് നോക്കി ചോദിച്ചു. നാലഞ്ച് പേരൊഴിച്ച് ബാക്കിയുള്ളവർ കൈ പൊക്കി കാണിച്ചു. ഓക്കെ, ഇതിൽ ആരൊക്കെയാണ് രാവിലെ ജോലിക്കിറങ്ങുന്നതിന് മുൻപ്, ഭാര്യയെ ചേർത്ത് പിടിച്ച് അവളുടെ നെറുകയിൽ ചുംബിക്കാറുള്ളത്? പക്ഷേ, ഇത്തവണ സദസ്സിൽ നിന്നും കൈകളൊന്നും ഉയർന്നില്ല ശരി ,ഇനി ഞാൻ ചോദിക്കാൻ പോകുന്നത്, ഇവിടെ കൂടിയിരിക്കുന്ന, ജോലിയി