*ദേവദർശൻ...🖤* 11 പാർട്ട് - 11 ✍ അർച്ചന ""ഞാൻ പോകുവാ.... വീടിന്റെ താക്കോൽ അവിടെ തന്നെ വയ്ക്കണേ.....""" വിളിച്ചു പറഞ്ഞു കൊണ്ട് അവൾ ഇറങ്ങിയതും അവൻ തലയാട്ടി.... """ഡോ.... ഒരു നൂറ് രൂപ തന്നെ.... ബസിന് പോകാൻ കാശ് ഇല്ല... "" തിരിച്ചു കയറി വന്നു കൊണ്ട് അവൾ പറഞ്ഞതും അവൻ മറ്റൊന്നും പറയാതെ കീശയിൽ നിന്നും ജിപ്സിയുടെ ചാവിയും എടുത്തു മുറ്റത്തേക്ക് ഇറങ്ങി..... """ഞാൻ കൊണ്ടാക്കാം... നൂറു രൂപ തന്നാൽ വാടക പതിനായിരത്തിലും കൂടും... """ എന്നും പറഞ്ഞു അവൻ വണ്ടിയിൽ കയറി..... ഒപ്പം അവളും..... """താൻ ആള് അത്ര ഭീകരൻ ഒന്നും അല്ലാലെ..... """ അവ