"അയ്യോ ഏട്ടാ... പോകല്ലേ ഞാൻ കൂടെ വരട്ടെ" പുറത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട ശ്രുതി, ഭർത്താവിനോട് വിളിച്ച് പറഞ്ഞു. "നിനക്ക് കുറച്ച് കൂടി നേരത്തെ ജോലിയൊതുക്കി ഇറങ്ങിയാലെന്താ? നീയിനി ബസ്സിലെങ്ങാനും കേറി പോകാൻ നോക്ക്, എനിക്ക് നിന്നെ കാത്ത് നില്ക്കാനൊന്നും സമയമില്ല" പവിത്രൻ, ഭാര്യയോട് പരുഷമായി പറഞ്ഞിട്ട് ബൈക്കുമായി പുറത്തേക്ക് പോയപ്പോൾ, ശ്രുതിക്ക് വല്ലാതെ സങ്കടം വന്നു. വെളുപ്പിന് അഞ്ച് മണിക്കെഴുന്നേറ്റ്, വായും മുഖവും കഴുകി അടുക്കളയിൽ കയറുന്ന താൻ, ഒൻപതരയ്ക്കുള്ളിൽ രണ്ട് നേരത്തെ ആഹാരമുണ്ടാക്കി മക്കളുടെ ലഞ്ച് ബോക്സും തയ്യാറാക്