ഇരുളിന്റെയനന്തതയിലകപ്പെടുമ്പോഴും തോന്നിയില്ലെനിക്ക് തെല്ലൊരു ഭയം. എന്തിന് ഭയക്കണം ഞാൻ ഇരുട്ടിനെ ഇരുളാൽ മൂടപ്പെട്ടതല്ലോ എൻ ജീവിതം. അനന്തതയുടെ പാതയിൽ നീങ്ങവേ തോന്നി മരങ്ങൾ എന്നെ പരിഹസിക്കുന്നപോൽ. മെല്ലെ വീശിടുന്നാ കാറ്റിൻ കൈകളോ ചുട്ടുപൊള്ളിക്കുന്നു എൻ ഹൃത്തിനെ. സ്മൃതികൾ മികവോടെ തെളിഞ്ഞെൻ അകതാരിൻ തിരശ്ശീലയിൽ വ്രണപ്പെടുത്തുന്നു വീണ്ടും അവയെന്നെ അവശേഷിക്കുന്നു കരിഞ്ഞിടാ വ്രണമായ് ✍️✍️Mubi...