ഏകദേശം 12 ആയപ്പോൾ മന്ദാരം വീട്ടിലെ ബെൽ മുഴങ്ങി... അത് കേട്ടതും ഉറങ്ങാതെ ഇരുന്ന അച്ഛനും അമ്മയും പോയി വാതിൽ തുറന്നു... പുറത്തൊരു കാർ നിൽപ്പുണ്ട്... തങ്ങളുടെ മുന്നിൽ ആയി പുഞ്ചിരിച്ചു കൊണ്ടവൻ നിൽക്കുന്നുണ്ടായിരുന്നു.. അവരുടെ "ദേവൻ "... സോറി അമ്മായി... നിങ്ങളെ മുഷിപ്പിച്ചല്ലേ.. ഞാൻ എത്താൻ വൈകി പോയി.. എന്ന് അവൻ ക്ഷമയോടെ ചോദിച്ചു.. അതിന് അവരുടെ മറുപടി ഒരു മനം നിറഞ്ഞ പുഞ്ചിരി ആയിരുന്നു... അവർ ദേവനെ അകത്തേക്ക് ക്ഷണിച്ചു.. മോനു കഴിക്കാൻ എന്താ വേണ്ടേ.. ദേവൻ : അയ്യോ.. ഒന്നും വേണ്ട... അമ്മാവനും അമ്മായിയും പോയി കിടന്നോളു.. ഇപ്പൊ തന്നെ ഞാൻ കാരണം ഉറക്കം പോയി... അച്ഛൻ : ആയ്യോ