അന്വേഷകൻ part---1 __________ ത്രില്ലർ തുടർക്കഥ WRITTEN BY HIBON CHACKO ©copyright protected 1 രാത്രിയുടെ ഏകാന്തതയെ പാടെ അവഗണിച്ച് കറുത്തിരുണ്ട കാർമേഘങ്ങളെ മറച്ചുപിടിച്ചുകൊണ്ടു കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മൺതരികളെയൊന്നാകെ കുതിർത്തി മഴവെള്ളം കുതിച്ചുയർന്ന് ഒഴുകിക്കൊണ്ടിരിക്കുന്നു. പാതിനനഞ്ഞ ശരീരത്തെ കുട ചൂടിച്ചുകൊണ്ട് കൈയ്യിലെ ടോർച്ചിന്റെ സഹായത്തോടെ ഇരുപതിനാലുകാരി എമിലി ചുറ്റുപാടും കണ്ണോടിച്ചുകൊണ്ട് തന്റെ ലക്ഷ്യസ്ഥാനത്തേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. റോഡിൽ ഉണ്ടായിരുന്ന വഴിവിളക്കുകളുടെ പിന്തുണ ഇപ്പോൾ അവളായിരിക്കുന്ന വലിയ റബ്ബർ തോട്ടം നീക്ക