പത്തു നാൽപതുവർഷങ്ങൾക്ക് മുമ്പ് നടന്ന കഥയാണ് .വടക്കേ ഇന്ത്യയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു ഏഴ് വയസ്സുകാരന്റെ കഥ. അവൻറെ പേരായിരുന്നു ബാലു. ബാലു അവൻ്റെ അച്ഛനും അമ്മയ്ക്കും ഒറ്റമകനായിരുന്നു. സർക്കാർ ഉദ്യോഗസ്ഥനായ അച്ഛൻറെ ശമ്പളം മാത്രമായിരുന്നു കുടുംബത്തിൻറെ ഏക വരുമാനം. നല്ല ചെരിപ്പ്, പുതിയ പുസ്തകങ്ങൾ, പുതിയ കളിപ്പാട്ടങ്ങൾ എല്ലാം ബാലുവിനെ സംബന്ധിച്ചിടത്തോളം സ്വപ്നങ്ങൾ മാത്രമായിരുന്നു. ബന്ധുക്കൾ ഉപേക്ഷിച്ച ഉടുപ്പുകളോ വല്ല കല്യാണത്തിനും മറ്റും അവർ വാങ്ങിത്തരുന്ന പുത്തനടുപ്പുകളും ഒക്കെയായിരുന്നു അവനുണ്ടായിരുന്നത്. ഉത്സവത്തിനും മറ്