വളരെ വലിപ്പമേറിയ ഒരു ഓഫീസ് ആയിരുന്നു എം ഡി യുടേത്. ഉള്ളിലേക്ക് കയറി അയാളുടെ അടുത്തേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ നിലത്ത് പരതി. നിലത്ത് വീണു കിടക്കുന്ന പേപ്പറും ഭയന്ന് നിൽക്കുന്ന സ്റ്റാഫുകളെയും കണ്ടപ്പോൾ രംഗം പന്തിയല്ലെന്ന് അവൾക്ക് മനസ്സിലായി. സുമയ്യയെ നോക്കി ചുണ്ടുകൾ മേലേയ്ക്ക് ആക്കി പുരികം ഉയർത്തി എന്ത് പറ്റി എന്ന് കാണിച്ച് അവൾ അയാളുടെ അടുത്തേക്ക് നീങ്ങി. അവളുടെ മുഖത്ത് നിറഞ്ഞ ചിരിയായിരുന്നു. അയാളുടെ കസേരയുടെ അടുത്തായി ചെന്ന് നിന്ന് കയ്യിലെ പേപ്പറുകൾ ടേബിളിലേക്ക് വച്ചു. പിന്നെ വിരൽ ഞൊടിച്ച് ചൂണ്ടുവിരൽ കൊണ്ട് ഇമാദിനെ അടുത്തേക്ക് വരാൻ