Aksharathalukal

Aksharathalukal

നീ പൂക്കുന്നിടം

നീ പൂക്കുന്നിടം

5
1.2 K
Love Others
Summary

ഇന്നലെ പെയ്ത മഴയിൽ ഓഡിറ്റോറിയത്തിന് മുന്നിലെ പാർക്കിംഗ് ഏരിയയിൽ കൂടി   വളരെ സൂക്ഷ്മതയോടെ സാരി ഒതുക്കി ഞാൻ നടന്നു. അവിടുത്തെ വലിയ പള്ളി വക സ്കൂളിലാണ് ഞാൻ പഠിപ്പിച്ചിരുന്നത്.... ആ ചേറ് ഒരല്പം എങ്കിലും വസ്ത്രത്തിൽ പറ്റിയാൽ കഴുകാൻ ഇനിയും ആ ചുറ്റുമതിലിന് അപ്പുറത്തൂടെ മുഴുവൻ ചുറ്റണം എന്ന പൂർണബോധ്യം എനിക്ക് ഉണ്ടായിരുന്നു. പക്ഷെ കണ്ണുകൾ നിറഞ്ഞ വേളയിൽ ഒരു നിമിഷത്തെ അശ്രദ്ധയിൽ കാലൊന്ന് ഇടറിപ്പോയി... എതിരെ വന്നിരുന്ന ആരെയോ ഇടിച്ച് താഴേക്ക് ഞാൻ വീണു പോയിരുന്നേനെ..... ആള് താങ്ങിപ്പിടിച്ചില്ലായിരുന്നു എങ്കിൽ, ഇടുപ്പോട് ചേർത്തെന്നെ താഴെ കലങ്ങി മറിഞ്ഞു കിടക