Aksharathalukal

Aksharathalukal

അമ്മിണി, അമ്പിളി , ഓമന. ഞാനും പിന്നെ ഷാജി മാമനും

അമ്മിണി, അമ്പിളി , ഓമന. ഞാനും പിന്നെ ഷാജി മാമനും

4.8
945
Comedy
Summary

            ദേ ..... ദിനേശേട്ടാ നിങ്ങടെ ഫോൺ ബെല്ലടിക്കുന്നു.    ടോയിലെറ്റിന്റെ വാതിലിൽ ഇടിച്ചു കുലുക്കിക്കൊണ്ട് തങ്കമണി ഉറക്കെ അലറി.              "നീയാ വാതിലടിച്ചു പൊളിക്കാതെന്റെ തങ്കമണീ ഇതിപ്പക്കഴിയും, ആരാന്നു നോക്കീട്ടു നീയാ ഫോണൊന്നെടുക്ക്. " "ദേ ദിനേശേട്ടാ .......ഞാനെടുക്കില്ലാട്ടോ ... നിങ്ങളു കാശു കൊടുക്കാനുളള ആരെങ്കിലും ആയിരിക്കും അല്ലെങ്കിൽ നിങ്ങളുടെ വായിനോട്ടക്കമ്മ റ്റീലുള്ള വല്ലതല തെറിച്ചവൻമ്മാരുമായിരിക്കും. എന്തായാലും കട്ടായിട്ടുണ്ട്.  അല്ല നിങ്ങളവിടെ എന്തോ ചെയ്യുവാ കുറേ നേരമായല്ലോ അതിനകത്തോട്ടു കയറിയിട്ട്. അവ