പുലർച്ചെ എഴുന്നേറ്റ് വർക്ഔട്ട് ചെയ്തു ഫ്രഷായി താഴേക്കു ചെല്ലുമ്പോൾ അടുക്കളയിൽ നിന്നും ദേവുവിന്റെ ചിരിയൊലികൾ കേൾക്കുന്നുണ്ടായിരുന്നു. ജാനമ്മയെ സഹായിച്ചു അവിടെ നിൽക്കുവാന് കക്ഷി. "കഴിക്കാനൊന്നുമായില്ലേ ???" കേട്ടപാതി കേൾക്കാത്ത പാതി കയ്യിൽ കാസറോളും ആയി ഒരുത്തി ഡൈനിംഗ് ടേബിളിനരികിലേക്ക് ഓടിയെത്തി. ഫ്ലാസ്കിൽ എടുത്ത് വെച്ച ചായയുമായി ജാനകിയും അങ്ങോട്ടേക്ക് വന്നു. "നിങ്ങൾ കഴിച്ചോ??" കഴിക്കുന്നതിന്നിടയിലുള്ള അവന്റെ ചോദ്യം കേട്ട് രണ്ടാളും മുഖത്തോട് മുഖം നോക്കി. "എന്താ? നേരുത്തേ കഴിച്ചിരുന്നോ??" "ഇല്ല. ഞങ്ങൾ പിന്നെ കഴിച്ചോളാം." "എ