ഇന്നേക്ക് ഇരുപത് വർഷം. ചുമരിൽ തൂക്കിയിട്ടിരുന്ന കലണ്ടറിലേക്ക് നോക്കി ഞാൻ ഒന്ന് നെടുവീർപ്പിട്ടു. ഇനിയെത്ര വർഷം ഇതുപോലെ കാത്തിരിക്കേണ്ടിവരും. ഒടുക്കം കാത്തിരുന്ന് ഒടുവിൽ ഞാനും നിരാശയോടെ കണ്ണടക്കേണ്ടിവര്വോ.. " പാറൂട്ടീ.. എന്റെ ടിഫിൻ ആയോ...??" സ്കൂളിലേക്ക് പോകാൻ ബാഗുമെടുത്ത് വരുന്നതിനിടയിലുള്ള അച്ചുവിന്റെ ചോദ്യമാണ് ഓർമ്മയിൽ നിന്നെന്നെ ഉണർത്തിയത്. " ഇല്ല പൊന്നേ.. ഇപ്പൊ റെഡിയാക്കിത്തരാം.." ഞാൻ പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. " പാറൂട്ടി സ്വപ്നം കണ്ട് ഇരിക്ക്വായിരുന്നൂലേ.. ഇപ്പൊ ദിവാസ്വപ്നം കൊറച്ച് കൂടീട