ഒരു മണിയടി ശബ്ദം കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നത്. എവിടെ നിന്നാണ് ആ ശബ്ദം എന്ന് ഞാൻ ചുറ്റിനും നോക്കി. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് വലതുവശത്തായി സ്ഥിതിചെയ്യുന്ന ഒരു കോവിലിൽ നിന്ന് ഉയർന്ന ശബ്ദമായിരുന്നു അത്. വെള്ളയും ചുമപ്പും ചായങ്ങൾ കലർന്ന കുമ്മായം അടർന്ന് തുടങ്ങിയ ചുറ്റുമതിലോട് കൂടിയ ഒരു കോവിൽ. സന്ധ്യാനേരം തെളിയിക്കാറുള്ള ദീപത്തിൽ നിന്നും ചിന്തിയ എണ്ണമെഴുക്ക് ആ ചുവരിൽ അങ്ങിങ്ങായി കാണാം. കോവിലിനു മുകളിലായി പടർന്നു പന്തലിച്ചു നിന്ന ആൽമരം കോവിലിനുമേൽ വിശാലമായ ഒരു കുടനിവർത്തി പിടിച്ചു. ശാഖകളെ മണ്ണിൽ ഊന്നി നിർത്തിയ വേരുകൾ ഒരു തൂണിനെ അനുസ്മര