കൈയിലെ ഫോൺ റിങ് ചെയുന്നത് കേട്ടാണ് അമ്മു ഫോട്ടോ യിൽ നിന്നും നോട്ടം മാറ്റിയത്..... അവൾ സംശയത്തോടെ ഫോണിലേക്കും ചിപ്പിയിലേക്കും നോട്ടം എറിഞ്ഞു.... ചുണ്ടിൽ ഒരു ചിരിയുമായി ചിപ്പി അമ്മുന്റെ അടുത്തേക്ക് വന്നു തോളിലൂടെ കൈ ഇട്ടു ചേർത്തു പിടിച്ചു..... ഹാഷി ഏട്ടനാണ് മോളെ നീ ഫോൺ എടുക്ക്..... അമ്മു തെല്ലൊരു അതിശയത്തോടെ ചിപ്പിയെ നോക്കി..... അവൾ മെല്ലെ കണ്ണു ചിമ്മി കാണിച്ചു..... ടാ ഹാഷിയേട്ടൻ ഒത്തിരി ആഗ്രഹിക്കുന്നുണ്ട് നിന്നെ... വെറുതെ ആ പാവത്തിനെ സങ്കടപെടുത്തല്ലേടാ.... നീയും ഒത്തിരി ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം മോളെ.... പഴയതെല്ലാം മറന്നു നീ ഏട്ടനെ സ്നേ