CHAMAK OF LOVE✨ (പ്രണയത്തിന്റെ തിളക്കം ) Part:10 ________________________ Written by :✍️salva✨ _______________________ . What is this🤨😡? ഞാൻ അത് ചോദിച്ചപ്പോൾ അയാളെ നെറ്റിയിൽ നിന്ന് വിയർപ്പ് തുള്ളികൾ ഒലിച്ചിറങ്ങുന്നത് ഞാൻ കണ്ടു അത്..... എന്ത് എനിക്കാദ്യമേ doubt ഉണ്ടായിരുന്നു തന്നെ. താനാണ് ഡിപ്പാർട്മെന്റിൽ നടക്കുന്ന കാര്യങ്ങൾ പുറത്ത് വിടുന്നതെന്ന് ഇപ്പോൾ അത് ഉറപ്പായി. അതും പറഞ്ഞു എനിക്കായാളെ പോക്കറ്റിൽ നിന്ന് കിട്ടിയ recording on ചെയ്ത് വെച്ച ആ മൊബൈൽ ഫോൺ ഞാൻ നിലത്തെക് എറിഞ്ഞു. ട്ടേഹ്... വലിയ ശബ്ദത്തിൽ അത് ചിഞ്ഞി ചിതറി. ഇപ്പോൾ ഇറങ്ങി പോയിക്കോണം ഇവിടുന്ന് എന്ന് അലറി ഞാൻ അവന് ഡോർ തുറന്നു കൊടുത്തു.