(കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം) 1989 ഏഴിമല എന്ന ഗ്രാമം ശക്തിയായി പെയ്തുകൊണ്ടിരുന്ന മഴയെ പോലും ചെറുത്തു കൊണ്ട് ഒരു 40 വയസുകാരൻ തന്റെ വീട് ലക്ഷ്യമാക്കി ഓടുന്നുണ്ടായിരുന്നു. തന്റെ ചെറിയ വീടിന് മുന്നിൽ അയാൾ ചെന്ന് നിന്നു. മഴയത് ആകെ നനഞു കുതിർന്ന ഒരു വെള്ള കുപ്പായവും മുണ്ടും, ചുരുണ്ട മുടിയിൽ നിന്ന് വെള്ളം ഇറ്റിട്ട് വീഴുനുണ്ടായിരുന്നു. "ഭാമേ വേഗം വാതിൽ തുറക്ക് വേഗം". അയാൾ കതകിൽ ശക്തിയായി ഇടിച്ചു. കതക് പതിയെ തുറന്നു.34 വയസ്സിനോടടുത്തു പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ കതക് തുറന്നു. "വിഷ്ണുവേട്ട ഇതെന്ത് പറ്റി, മുഖം ഒക്കെ മുറിഞ്ഞിരിക്കുന്നു