കുറച്ചുനേരം ശബ്ദമില്ലാതെ കരഞ്ഞു കണ്ണീരൊഴുക്കി തീർത്തപ്പോൾ മനസിന്റെ വിങ്ങലടങ്ങി ശാന്തമായതുപോലെയും കണ്ണുകളുടെ നീറ്റൽ കുറഞ്ഞതായും അവൾക്കു തോന്നി. എങ്കിലും ഹൃദയത്തിനുള്ളിൽ എവിടെയോ ഒരു നീറു കടിച്ചുവലിക്കുന്നതുപോലെയുള്ള അസ്വസ്ഥത ബാക്കിയുണ്ട്……! അതുസാരമില്ല…. കരഞ്ഞു ഭാരം തീർത്ത മനസുമായി ബാത്ത് റൂമിൽനിന്നും പുറത്തിറങ്ങുന്നതിനുമുന്നേ മുഖം കഴുകുവാൻ വാഷ് വേസിനടുത്തേക്കു തിരിഞ്ഞപ്പോഴാൾ അതിനുമുകളിലുള്ള കണ്ണാടിയിൽ തന്റെ നെറ്റിയിലെ ചുവന്ന നിറത്തിലുള്ള വലിയ വട്ടപ്പൊട്ടു കണ്ടതോടെ അവളുടെ മനസുവീണ്ടും കലങ്ങിത്തുടങ്ങി….! പൊട്ടുതൊടുവാൻ അയാൾ ആവശ്യപ്പെട