*ദേവദർശൻ...🖤* പാർട്ട് - 2 ✍ അർച്ചന കണ്ണടച്ചു തുറക്കും മുന്നേ ഇടത്തെ കവിളിലേക്ക് ഒരു കൈ നല്ല ശക്തിയിൽ വന്നു പതിച്ചതും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു പോയി..... കവിളിൽ നീറ്റൽ തോന്നി തുടങ്ങിയതും കണ്ണുകൾ വലിച്ചു തുറന്നു... മുന്നിൽ ചുവന്ന കണ്ണുകളുമായി നിൽക്കുന്ന ഒരുവനെ കണ്ട് പേടിയോടെ രണ്ടടി പിറകിലേക്ക് നീങ്ങി... അപ്പൊ തന്നെ ഷോൾഡറിൽ പിടിച്ചു വലിച്ചു റോഡിന്റെ ഒരു സൈഡിലേക്ക് അവൻ തള്ളിയിരുന്നു..... കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടെങ്കിലും എന്താ ഇപ്പൊ സംഭവിച്ചത് എന്നതിന്റെ പകപ്പ് മാറാതെ അവൾ അവനെ തന്നെ നോക്കി.... """"രാവിലെ തന്നെ മനുഷ്യനെ മെനക്കെടുത്താൻ ഇ