" അളിയോ.. " ഞാൻ ഹലോ പറയുന്നതിന് മുമ്പ് തന്നെ ഈ വിളി എന്റെ ചെവിയിലേക്ക് ഒഴുകി എത്തിയിരുന്നു. " ഹാ രാജേട്ടാ... ബിന്ദ്വേച്ചിക്ക് എങ്ങനെയുണ്ട് " " അവൾ പ്രസവിച്ചെടാ.. " " ഇത്ര പെട്ടെന്നോ.. " എന്റെ വാപിളർന്ന് പോയി. " അതെ " ഇതും പറഞ്ഞ് രാജേട്ടൻ ചിരിച്ചു. രാജേട്ടന്റെ സ്വതസിദ്ധമായ ചിരിയിൽ അല്പം വക്രത ചെർന്നിട്ടില്ലേ? " അതിന് ഡേറ്റ് ആയില്ലല്ലോ രാജേട്ടാ.. എന്നെ ഏപ്രിൽ ഫൂൾ ആകുന്നതല്ലേ? " ഇന്ന് ഏപ്രിൽ ഒന്നാണല്ലോ എന്ന കാര്യം ഞാനപ്പൊഴാണ് ഓർത്തത്. " അല്ലടാ... ഇന്നലെ രാത്രിയാ കൊണ്ടു വന്നേ.. ഇന്ന് പുലർച്ചേ ആ സംഭവം നടന്നു കഴിഞ്ഞു " രാജേട്ടൻ പിന്നേം ചിരിച്