"നാളെ നിൻ്റെ വീട്ടിലേക്ക് തിരിച്ച് പോവുമ്പോൾ ഞാൻ കെട്ടിയ താലി തിരിച്ച് എന്നേ ഏൽപ്പിക്കണം" അത് കേട്ടതും കൃതിയുടെ കൈ അറിയാതെ തൻ്റെ താലിയിൽ പിടിമുറുക്കി .ആകെ മരവിച്ച ഒരു അവസ്ഥ മറുഭാഗത്ത് എബി മനസിൽ പല കാര്യങ്ങളും കണക്ക് കൂട്ടുകയായിരുന്നു. *** രാവിലെ ആദ്യം എഴുന്നേറ്റത് കൃതി ആയിരുന്നു. അവൾ കുറച്ച് നേരം തൻ്റെ അപ്പുറത്ത് കിടക്കുന്ന എബിയെ നോക്കി. എപ്പോഴോ എവിടെയോ വച്ച് ഞാനും ഇയാളെ സ്നേഹിച്ചിരുന്നു. ആദ്യം ഒക്കെ ഇച്ചായ എന്ന് കളിയാക്കാനായി വിളിച്ചിരുന്നതാണ്. പക്ഷേ ഇപ്പോൾ ആത്മാർത്ഥമായിട്ട് ആണ് അങ്ങനെ വിളിക്കുന്നത്.ഈ കു