ഫുട്ബോൾഅടുത്ത ദിവസം ഞങ്ങളുടെ ക്ലാസും, ഫിഫ്ത് ബിയും തമ്മില്‍ ഫുട്ബാള്‍ മത്സരമാണ്. ഞങ്ങള്‍ പന്ത്രണ്ട് ഛോട്ടാകളേ ഉള്ളെങ്കിലും എല്ലാം നല്ല കളിക്കാരാണ്. ഉരുണ്ടുരുണ്ടു പന്തുംകൊണ്ടു കേറിയാല്‍ തടയാന്‍ പ്രയാസമാണ്. ഉച്ചയൂണു കഴിഞ്ഞാല്‍ പന്തുംകൊണ്ടു ഗ്രൗണ്ടില്‍ പോകും. നട്ടുച്ചക്കും പ്രാക്ടീസാണ്.എടാ കിട്ടൂ ശ്യാം വിളിച്ചു. നട്ടുച്ചക്കു കളിക്കരുത്-വേലുകൊള്ളരുത് എന്നൊക്കെ ഈ അപ്പൂപ്പന് തന്നാണോടാ പറയാറുള്ളത്--പിള്ളാരെല്ലാം കൂടൊരു ചിരി.കളിയുടെ കാര്യം പറഞ്ഞപ്പോഴാണ്--ഞാനൊരു കളിഭ്രാന്തനാണ്. അടുത്തുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് ഞങ്ങള്‍ പഠിക്കുന്നത്. സ്ക