"അമൃതയുടെ അമ്മയ്ക്ക് ഒരു നെഞ്ചു വേദന പോലെ.. ഇവിടെ മെഡിക്കൽ ട്രസ്റ്റിലേക്ക് കൊണ്ട് പോയിട്ടുണ്ട്... എത്രയും വേഗം ഞങ്ങൾക്ക് അങ്ങോട്ട് പോകണം അമ്മച്ചി... അവനോട് പറഞ്ഞേക്ക്....!!" അന്നാ ചാണ്ടി അങ്ങനെ പറഞ്ഞതും ഞാൻ തകർന്നു പോയി.. ആശുപത്രിയിൽ ഞങ്ങൾ എത്തുമ്പോൾ പ്രാർത്ഥിക്കാൻ പോലും ശക്തിയില്ലാത്ത അവസ്ഥയിലായിരുന്നു ഞാൻ.. ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്ന് അന്നാ ചാണ്ടി എന്നെ ചേർത്തു പിടിച്ചാണ് അകത്തേക്ക് നടന്നത്.. അല്ലെങ്കിൽ ഒരു പക്ഷേ ഞാൻ എപ്പോഴേ ചങ്കു പൊട്ടി മരിച്ചേനേ... ICCU വിന്റെ മുന്നിൽ തന്നെ കണ്ടു തളർന്നിരിക