ഭക്ഷണം കഴിക്കണോ കഴിക്കണ്ടയോ എന്ന സംശയത്തിൽ ആയിരുന്നു അവൾ.... അപ്പോഴാണ് ഫോണിൽ ഒരു മെസ്സേജ് വന്നത്... എടുത്ത് നോക്കിയപ്പോൾ വൈഷുവേട്ടൻ... ".. നിനക്ക് ഉറക്കമൊന്നൂല്യെ.." അവൾക് അപ്പോഴാണ് ഇനി ഇത് വൈഷുവേട്ടൻ വച്ചതാണെങ്കിലോ എന്ന് തോന്നിയത്... അപ്പോഴേക്കും അടുത്ത മെസ്സേജ് വന്നു.. "കിടന്നുറങ്ങു.. നാളെ നിന്റെ ചേച്ചിടെയാ കല്യാണം." വൈശുവേട്ടനായിരിക്കുമോ... ആ.. നാളെ ചോദിക്കാം... അവൾ ഭക്ഷണം കഴിച്ച്.. കയ്യൊക്കെ കഴുകി ഊഞ്ഞാലിൽ കിടന്നു.. അവൾ കിടക്കുന്നത് വരെ റോഡ് സൈഡിൽ ബൈക്കിൽ ചാരി അവൻ ഉണ്ടായിരുന്നു.. അവൾക് കാവലായി.. രാവിലെ 5 മണി.. ഇരുട്ടാണ്... ആരോ വന്ന് തട്ടി വിളിക്കുന