Aksharathalukal

ലയ 🖤-11

ഭക്ഷണം കഴിക്കണോ കഴിക്കണ്ടയോ എന്ന സംശയത്തിൽ ആയിരുന്നു അവൾ....

അപ്പോഴാണ് ഫോണിൽ ഒരു മെസ്സേജ് വന്നത്...

എടുത്ത് നോക്കിയപ്പോൾ വൈഷുവേട്ടൻ...

".. നിനക്ക് ഉറക്കമൊന്നൂല്യെ.."

അവൾക് അപ്പോഴാണ് ഇനി ഇത് വൈഷുവേട്ടൻ വച്ചതാണെങ്കിലോ എന്ന് തോന്നിയത്...
അപ്പോഴേക്കും അടുത്ത മെസ്സേജ് വന്നു..

"കിടന്നുറങ്ങു.. നാളെ നിന്റെ ചേച്ചിടെയാ കല്യാണം."

വൈശുവേട്ടനായിരിക്കുമോ... ആ.. നാളെ ചോദിക്കാം...

അവൾ ഭക്ഷണം കഴിച്ച്.. കയ്യൊക്കെ കഴുകി ഊഞ്ഞാലിൽ കിടന്നു..

അവൾ കിടക്കുന്നത് വരെ റോഡ് സൈഡിൽ ബൈക്കിൽ ചാരി അവൻ ഉണ്ടായിരുന്നു.. അവൾക് കാവലായി..

രാവിലെ 5 മണി..
ഇരുട്ടാണ്... ആരോ വന്ന് തട്ടി വിളിക്കുന്നുണ്ട്.. കണ്ണ് തുറക്കാൻ ശ്രെമിക്കുന്നുണ്ട് കഴിയുന്നില്ല....
മനസ്സ് സ്വപ്നത്തിൽ കണ്ട ആ താടിക്കാരന്റെ കൂടെ ആ തറവാട്ടിൽ ആണ്..

മുഖത്തേക്ക് വെള്ളം വീഴുന്നു.. കണ്ണ് തുറന്നപ്പോ മുന്നിൽ വൈഷുവേട്ടൻ...

"ചിക്കു.... എഴുനേല്ക്ക്... താഴെ എല്ലാരും എഴുന്നേറ്റു.. ഇപ്പോ അമ്മ ഇങ്ങോട്ട് വരും...

കണ്ണ് തുറന്നു... സ്വപ്നം ഇടക്ക് വച്ച് നിർത്തിയതിന്റെ ഒരു വിഷമം അവൾക് തോന്നി...

".. ന്റെ പൊന്ന് വൈഷുവേട്ട.. ന്തിനാ എന്നെ ഇത്ര നേരത്തെ വിളിക്കണേ..."

".. നേരത്തെയോ.. മണി 5ആയി..... താഴെ ബഹളം തുടങ്ങി.."

അവൾ അപ്പോഴും ഉറക്കത്തിന്റെ അലസ്യത്തിൽ ആയിരുന്നു.. അവളെ ഉണർത്തി തിരിച്ചു പോവാൻ നിന്ന വൈശു കണ്ടത് കഴിച്ചു കഴിഞ്ഞ പ്ലേറ്റ് ആയിരുന്നു...

".. ഇതെന്താ.. ഇന്നലെ ഇവിടെ വെച്ചാണോ ഭക്ഷണം കഴിച്ചേ.."

അപ്പോഴാണ് അവളും അത് ഓർത്തത്..
"ഏഹ്.. അപ്പോ ഇത് ഇവിടെ ഏട്ടൻ വെച്ചതല്ലേ...😲.."

"ഞാനോ.. ഞാനൊന്നുമല്ല.... ആ.. വേറെ ആരെങ്കിലും ആവും.. നീ എഴുനേക്ക്.."

അവളാകെ വല്ലാതെ ആയി.. ഏട്ടനല്ലെങ്കി പിന്നെ... അവൾ പിന്നീട് ഒന്നും ആരോടും ചോദിച്ചില്ല...

പക്ഷെ അപ്പോഴും അവളുടെ മനസിലെ സംശയം മുറുകി കൊണ്ടിരുന്നു..

തുടരും..

നിലാവ് 🖤


ലയ 🖤-12

ലയ 🖤-12

4.3
2594

ഒരു പച്ചയും ചുവപ്പും കലർന്ന നിറമുള്ള ദാവണി ആയിരുന്നു ചിക്കു ധരിച്ചിരുന്നത്... കാതിൽ ഒരു ചുവപ്പ് കല്ല് പതിപ്പിച്ച ജിമിക്കിയും കയ്യിൽ ചുവപ്പും കറുപ്പും കുപ്പിവളയും മുടിയിൽ മുല്ലപ്പൂ വച്ച് പരത്തി ഇട്ടിരുന്നു... ഒരു കുഞ്ഞു ചുവന്ന വട്ടപ്പൊട്ടും വച്ചവൾ ഒരുങ്ങി വന്നു.. അഭി ചേച്ചി നീല സാരി ആയിരുന്നു.. നല്ല ഭംഗിയിൽ ഒരുങ്ങിയിരുന്നു.. അച്ഛൻ അമ്മ ചേച്ചി.. വല്യേട്ടൻ എല്ലാവരും ചുവപ്പ് നിറത്തിലുള്ള ഡ്രെസ്സായിരുന്നു.... വളരെ സന്തോഷത്തോടു കൂടെ ആയിരുന്നു എല്ലാവരും... പക്ഷെ ആ സന്തോഷത്തിലും തന്റെ മനസ്സിൽ ഇടക്ക് വരാറുള്ള ആ പിടപ്പ് അവൾക് അനുഭവപ്പെട്ടു..... അത്രമേൽ പ്രിയ