വിസ്മയ,സുചിത്ര, അർച്ചന........???? കുറച്ചു നാൾ മുൻപ് ആയിരുന്നെങ്കിൽ ഈ വാർത്തകൾ കേൾക്കുമ്പോൾ ഒരു പക്ഷെ ഞാനും, ഇന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ ഇന്നും നടക്കുമോ എന്നു ചോദിച്ചേനെ... പക്ഷേ എന്നോടും ഇതേ പോലുള്ള ഒരു അനുഭവം ഒരു കുട്ടി പങ്കുവച്ചു . അതാണ് താഴെ കുറിക്കുന്നത്.) ഇച്ചായ...... എന്താ മോളൂസ്...... ഒരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യപെടരുത്..... ഇല്ല, മോള് പറ...... പറയാതെ പോവണമെന്നാണ് കരുതിയത്....പക്ഷേ നിങ്ങൾക് എന്നോടുള്ള സ്നേഹം ഒരു കൂടപിറപ്പിനെക്കാളും അധികമാണെന്നു എനിക്കറിയാം അതോണ്ടാണ് പറയാമെന്ന് വച്ചത്. മോള് എങ്ങോട്ട് പോകുന്ന കാര്യമാണ്