പ്രണയിനി 💔 തല വല്ലാതെ വേദനയെടുക്കുന്നു... ഞാൻ മെല്ലെ കണ്ണുകൾ വലിച്ച് തുറന്നു. ഞാൻ കിടക്കുന്നത് എന്റെ മുറിയില്ലല്ല എന്ന് എനിക്ക് മനസിലായി... അടുത്ത് അച്ഛൻ ഇരിപ്പുണ്ട്.. പിന്നെ അമ്മയും ചേച്ചിയും..ആദിയേട്ടനും ഉണ്ട്.. അതെ.. ഞാൻ ആശുപത്രിയിൽ ആണ്... ഇതെന്താ എനിക്ക് പറ്റിയത്...🙄 ഞാൻ മെല്ലെ എഴുന്നേൽക്കാൻ ശ്രെമിച്ചു.. "ഹാ...പൊന്നു എഴുന്നേൽറ്റൊ...എന്തെങ്കിലും വയ്യായ്ക വല്ലതും ഉണ്ടോ മോളെ..." അച്ഛൻ എന്നെ എഴുന്നേൽറ്റ് ഇരിക്കാൻ സഹായിച്ചുകൊണ്ട് ചോദിച്ചു.. "മ്മ്...വല്ലാതെ തലവേദനയെടുക്കുന്നു അച്ഛാ...അല്ലാ.. എനിക്ക് എന്താ പറ്റിയെ..." ഞാൻ എല്ലാരേയും നോക്കി ചോദിച്ചു. "