ഒരാഴ്ചയായി എസ്. കെ. പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ'യിൽ ലയിച്ചിരിക്കുകയായിരുന്നു. അഞ്ഞൂറു പേജോളം വരുന്ന ഈ പുസ്തകം വായിച്ചു തീരാതിരുന്നെങ്കിൽ എന്നു പോലും ആഗ്രഹിച്ചു പോയി. അറിയാതെ ഞാനും അതിരാണിപ്പാടം ഗ്രാമത്തിലെ ഒരുവനായ പോലെ ഒരു തോന്നൽ. ഇത് ശ്രീധരൻ എന്നൊരു വ്യക്തിയുടെ കഥയല്ല. ഒരു ദേശത്തിന്റെ കഥ തന്നെയാണ്. ഇതിൽ നമ്മൾ കണ്ടുമുട്ടുന്ന ഓരോ കഥാപാത്രത്തിനും ഓരോ കഥകളുണ്ട്. നോവലിലൂടെ കടന്നു പോകുമ്പോൾ ഇത് കഥാകാരന്റെ തന്നെ നാടിന്റെ കഥ പറയുകയാണെന്നു തോന്നിക്കുന്ന രീതിയിലുള്ള അവതരണം ആണ്. ഇതിൽ കടന്നു വരുന്ന ഓരോരുത്തരെയും നമ്മുടെ സ്വന്തം കണ്മുന്പ