Aksharathalukal

Aksharathalukal

Leena

Leena'S

4.7
1 K
Drama Inspirational
Summary

ഉച്ചക്കത്തെ ഊണും കഴിഞ്ഞു ജോയി ഒന്നു മയങ്ങാൻ കിടന്നതാണ്. ഉറക്കം വരാത്തതു കൊണ്ടു തലേദിവസം കണ്ടു നിർത്തിയ സിനിമ മുഴുവനാക്കാമെന്നു വച്ചു. "എടീ ലീനായെ, നമുക്കു ആ സിനിമയങ്‌ കണ്ടു തീർത്താലോ?."   " ഏത്,' സാറ 'യാണോ?.   "സാറ അല്ല, സാറാ'സ്."   "ഓ എന്ത് കുന്തമായാലും ഞാനില്ല കാണാൻ.വെറുതെ പിള്ളേരെ വഴിതെറ്റിക്കാൻ ഓരോരുത്തരും ഇറങ്ങിക്കോളും."   "ശെടാ, ഇതു നല്ല കൂത്ത്. ഇത് നിങ്ങൾ സ്ത്രീകളുടെ സമത്വം കൊട്ടിഘോഷിക്കുന്ന പടമായിട്ട് അതിനെ ഇങ്ങനെ പറയരുത്."   "ഉവ്വ, സമത്വം.....ഇതാണോ സമത്വം. വയറ്റിൽ വളരുന്ന കുഞ്ഞിനെ തന്റെ സ്വാർത്ഥതക്കു വേണ്ടി കൊന്നിട