Aksharathalukal

Aksharathalukal

നീയൊന്ന് വന്നിരുന്നെങ്കിൽ.

നീയൊന്ന് വന്നിരുന്നെങ്കിൽ.

4.8
925
Classics Love Others
Summary

ഈ രാത്രിയും നിലാവിന് കാവലിരിക്കുകയാണ് ഞാൻ   ലാങ്കി പൂത്ത ഗന്ധമാകെയെന്നെ ഉന്മാതയാക്കുന്നു   കറുത്തിരുണ്ട  ആകാശത്തിലെ താരകൾക്കെല്ലാം നീയില്ലായ്മയിൽ വിഷാദം പടർന്നിരിക്കുന്നു   കെട്ടി പുണരാതെ കൺപോളകൾ നിന്നെയും കാത്തിരിപ്പാണ്   നീയില്ലാത്ത ഈ രാവും ശൂന്യമായ കടലാസും എന്നെ ഭ്രാന്തിയാക്കുന്നു   കണ്ടു തീരാത്ത സ്വപ്നങ്ങളെല്ലാം കാണാ മറയത്തിരുന്നു കഥകൾ പറയുന്നു   നാൾക്കു മുന്നെയെഴുതിയ കവിത കേൾവിക്കാരനില്ലാതെ പിടയുന്നു   നീയൊന്ന് വന്നിരുന്നെങ്കിലെന്ന് ഈ രാത്രി ഞാനും കൊതിക്കുന്നു.             മീനാക്ഷി_ക

About