Part 7 കുറച്ചു ദിവസങ്ങൾ കഴിഞ്ഞു പോയി... വൈഗ ഇപ്പൊ കാർത്തിയോട് മിണ്ടുവൊക്കെ ചെയ്യും... എങ്കിലും അവൻ അടുത്തു വരുമ്പോ എന്തോ അവൾക്ക് തൊണ്ടയിലെ വെള്ളം വറ്റുന്ന പോലെയും ഹൃദയം നിലയ്ക്കുന്ന പോലെയുമൊക്കെ തോന്നും... അത് കാർത്തിക്കും മനസിലായിരുന്നു അതുകൊണ്ട് തന്നെ അവൻ ഒരു പുഞ്ചിരിയോടെ അവളെ നോക്കി കാണും. അല്ലു മോൾക്ക് വാശി കൂടി വരുവാണ്...😍എന്തെങ്കിലും അവൾക്ക് വേണേൽ കരഞ്ഞു ബഹളം വെക്കും എന്നിട്ടേ ആവിശ്യം പോലും പറയു. ഒരു ദിവസം രാത്രി എല്ലാവരും ഇരുന്ന് ഭക്ഷണം കഴിക്കുവായിരുന്നു. അപ്പോഴാണ് വൈഗയുടെ ഫോൺ റിങ് ചെയ്തത്. അവൾ അതെടുത്തു നോക്കിയപ്പോ പീറ്റർ ആയ