തോരാത്ത മിഴികൾ ****************** "ചിറ്റമ്മ, റിപ്പോർട്ട് എന്തായാലും ദൈവം അനുവദിച്ചിട്ടാണ് എനിക് ഈ കുഞ്ഞിനെ കിട്ടിയത്. അതൊണ്ട കുഞ്ഞിന്റെ കാര്യം ദൈവം നോക്കിക്കൊള്ളും. ഇപ്പോൾ വേറെ വല്ലോ തീരുമാനം എടുത്താൽ അതോർത്ത് ഞാൻ ജീവിത കാലം മുഴുവൻ ഉരുകേണ്ടി വരും..... മാത്രവുമല്ല എന്റെ കുഞ്ഞിനെ ഞാൻ ഒത്തിരി സ്നേഹിക്കുന്നു.".... ഇത്രയും പറഞ്ഞിട്ട് മനിത ഫോണ് വച്ചു. രണ്ടു ദിവസമായി താൻ വിളിക്കാതെ വരുന്ന തന്റെ കൂടെയുള്ള അതിഥി അപ്പോഴേക്കും കവിളും താണ്ടി താഴേക്കു ഒലിച്ചിറങ്ങാൻ തുടങ്ങിയിരുന്നു. കണ്ണുനീരുകൊണ്ടു തന്നെ മുഖവും തുടച്ചു എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ അറിയാതെ കൈ വയ