Part 9 പെട്ടന്ന് ബോധം വന്നതും മാളു കണ്ണുകൾ അടച്ചു.വാതിൽക്കെ ആരോ നിൽക്കുന്നപോലെ തോന്നിയതും കാശി തിരിഞ്ഞു നോക്കി. കണ്ണടച്ചു നിൽക്കുന്ന മാളുവിനെ കണ്ടതും അവന് നെറ്റി ചുളിച്ചു. "ഏയ്... താൻ ഏതാ " കാശി ഗൗരവത്തോ ചോദിച്ചു.മാളു മെല്ലെ കണ്ണ് തുറന്നവനെ നോക്കി. പിന്നെ ഒന്നും മിണ്ടാതെ വേഗം താഴേക്ക് ഓടി.കാശി എന്തോ ആലോചിച്ചു പെട്ടന്നാണ് അവന് അവന്റെ കോലം ഓർത്തത്. ഒരു ടവ്വൽ മാത്രം ആണ് അവന്റെ വേഷം. "അയ്യേ..." കാശി നെഞ്ചിൽ കൈ വെച്ചു കൊണ്ട് സ്വയം പറഞ്ഞു. കാശി താഴേക്ക് ഇറങ്ങുമ്പോ കണ്ടു വൈഗയോട് എന്തോ പറഞ്ഞു ചിരിക്കുന്ന മാളുവിനെ... കാശിയെ കണ