അഭ്യസനം ചെറുകഥ – ഹിബോൺ ചാക്കോ ©copyright protected ഒരിടത്തു മൂന്നുപേർ ഒരു ഗുരുവിനടുത്ത് അഭ്യസിക്കുവാൻ പോയി. ഒന്നാമൻ ഒന്നും അഭ്യസിച്ചില്ല, രണ്ടാമൻ ഗുരുവിനെ അഭ്യസിച്ചു, മൂന്നാമനാകട്ടെ ഗുരു അഭ്യസിപ്പിച്ചത് എന്തോ അതിനെ അഭ്യസിച്ചു. കാലങ്ങൾ കടന്നുപോയി, ഗുരു മരണമടഞ്ഞു. ഒന്നാമനെക്കുറിച്ച് ആർക്കും ഒരറിവും ഉണ്ടായില്ല, രണ്ടാമൻ ലക്ഷ്യമില്ലാത്തവിധം അലഞ്ഞുനടന്നുകൊണ്ടിരുന്നു, മൂന്നാമനാകട്ടെ പുതിയൊരു ഗുരുവായിത്തീർന്നു. ശിഷ്യൻ ഗുരുവിനെക്കാൾ വലിയവനായി, ഗുരുസങ്കൽപം നിലനിർത്തി. ©HIBON CHACKO