മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടെങ്കിലും വീട്ടുകാരുടെ നിർബന്ധത്തിൽ വരനാരെന്ന് പോലും അറിയാതെ കല്ല്യാണത്തിന് സമ്മതം കൊടുത്തു.ആശങ്കകളായിരുന്നു. എന്തായിരിക്കും അവൻറ്റെ ക്യാരക്റ്റർ എന്ന്. ഉടുത്തൊരുങ്ങി, മനസ്സില്ലാ മനസ്സോടെ പെണ്ണ് കാണൽ ചടങ്ങിൽ നിന്ന് കൊടുത്തു. തലകുനിച്ച് ചായ ടീ പോയിൽ വെച്ച് കൊടുത്ത് വേഗത്തിൽ തിരിച്ച് പോയി.ഹ്യദയം വല്ലാതെ ഇടിക്കുന്നുണ്ട്.ആകെ ഉള്ള ആശ്വാസം ഒന്ന് പരസ്പരം സംസാരിക്കാൻ കഴിയുമെന്നുള്ളതാണ്.വിറച്ചിട്ടാണെങ്കിലും അവൻറ്റെ അടുത്ത് നിന്നു. ഞാൻ പറയുന്നതിന് മുന്നെ അവൻ തുടങ്ങി. പച്ചയായ മനുഷ്യൻ.ആ കുറച്ച് വാക്കുകളിലൂടെ അവനെങ്