\"അതേ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ നമ്മളുടെ ഫ്രണ്ട്ഷിപ്പിനെ അത് ബാധിക്കരുത്.\"\"എന്താടാ കാര്യം പറ..\"\"എനിക്ക് നിന്നെ ഇഷ്ടമാണ്. ആദ്യമായി കണ്ട അന്ന് മുതൽ. I love you.\" അതും പറഞ്ഞു ഞാൻ കൈ കൊണ്ട് കവിൾ പൊത്തി പിടിച്ചു അവളെ നോക്കി. ഇനി അഥവാ അവൾ തല്ലിയാലോ വെറുതെ എന്തിനാ റിസ്ക്ക്.അവൾ എന്നെ ഞെട്ടി നോക്കി. അവളുടെ കണ്ണിലേക്കു ഞാൻ നോക്കിയപ്പോൾ അവ നിറഞ്ഞിരുന്നു. അവൾ എന്നെ തന്നെ നോക്കി ഇരുന്നു. ആ കണ്ണുകളിൽ എന്നോടുള്ള പ്രണയമില്ലേ.. അതോ എന്റെ തോന്നൽ ആണോ...\"അമ്മു...\" ഞാൻ അവളെ തട്ടി വിളിച്ചപ്പോൾ അവൾക്ക് പരിസരബോധമുണ്ടായി.\"അമ്മു.. ഒന്നും പറഞ്ഞില്ല...\"അവൾ പെട്ടന്ന് ബാഗിൽ നിന്നും ഒരു കവർ എടുത്തു. അത