Part 03 ഹാളിലേക്ക് ആദ്യം കടന്നത് അനയായിരുന്നു. അവളെ കണ്ട് തോമസ് ഓടി വന്നു വാരിപ്പുണർന്നു. സ്റ്റേജിലിരുന്ന ജോയേ അവൾ കൈകൾ വീശി കാണിച്ചു. ജോ ചിരിയോടെ സൂപ്പർ എന്ന് കൈകൾ പൊക്കി കാണിച്ചു. അവൾ പതിയെ സ്റ്റേജിലേക്ക് നടന്നു കൂടെ അച്ചുവും. ആരോ അന വന്നിട്ടുണ്ടെന്ന് പറഞ്ഞറിഞ്ഞു എഡ്വിൻ അപ്പോഴേക്കും ഹാളിൽ വന്നിരുന്നു. അവന്റെ കണ്ണുകൾ പലവശത്തേക്കും പാഞ്ഞു അവസാനം അത് സ്റ്റേജിൽ ജോയോട് സോറ പറഞ്ഞു ചിരിക്കുന്ന അനയിൽ അവന്റെ കണ്ണുപതിഞ്ഞു. ഗൗണിൽ അവളെ കണ്ട എഡ്വിന്റെ കണ്ണുകൾ തിളങ്ങി. സൂക്ഷിച്ചു നോക്കിയപ്പോൾ അവനറിഞ്ഞു അവളുടെ കാതിൽ കിടക്കുന്ന കമ്മലുകൾ അവൾ ഒരുപാട് മാറിയെന്ന