ശ്രീ 💖ജിത്ത് '' വിമൽ " ഇന്ദ്രനോട് എനിക്കെന്താണ് തോന്നുന്നത്..🤔 വിമലേട്ടൻ്റെ അടുത്ത് നിൽക്കുമ്പോൾ പോലും തോന്നാത്ത എന്തോ ഒന്ന്.. പക്ഷെ ഇന്ദ്രനെ ഇത്രയും അടുത്ത് കാണുന്നത് തന്നെ ഇന്നാണ്.. കുറച്ച് നാളായി അയാളെ പറ്റിയാണ് എൻ്റെ ചിന്ത മുഴുവനും.. ഒമ്പത് മുതലേ സ്വപ്നം കാണാൻ തുടങ്ങിയതാണ് അയ്യാളെ.. പിന്നെ തൊട്ട് എന്നും എൻ്റെ മനസ്സ് ജിത്തേട്ടാ എന്ന് വിളിക്കുന്ന ജിത്തിനിലായിരിന്നു.. എന്നോട് പ്രണയപൂർവ്വം സംസാരിക്കുന്ന... ചേർന്നിരിക്കുന്ന ജിത്ത് എന്ന ആളിൽ.. '' ആരായിരിക്കും ഈ ജിത്ത്.." അത് മാത്രമായിരിന്നു ചിന്ത.. ഇടയ്ക്ക് അയാളെ ഞാൻ പ്രണയിച്ചിരിന