Aksharathalukal

നെഞ്ചോട് ചേർത്ത് -4

ശ്രീ 💖ജിത്ത് 


'' വിമൽ "

ഇന്ദ്രനോട് എനിക്കെന്താണ് തോന്നുന്നത്..🤔 വിമലേട്ടൻ്റെ അടുത്ത് നിൽക്കുമ്പോൾ പോലും തോന്നാത്ത എന്തോ ഒന്ന്..
പക്ഷെ ഇന്ദ്രനെ ഇത്രയും അടുത്ത് കാണുന്നത് തന്നെ ഇന്നാണ്..

കുറച്ച് നാളായി അയാളെ പറ്റിയാണ് എൻ്റെ ചിന്ത മുഴുവനും.. ഒമ്പത് മുതലേ സ്വപ്നം  കാണാൻ തുടങ്ങിയതാണ് അയ്യാളെ.. 
പിന്നെ തൊട്ട് എന്നും എൻ്റെ മനസ്സ്
ജിത്തേട്ടാ എന്ന് വിളിക്കുന്ന ജിത്തിനിലായിരിന്നു.. എന്നോട് പ്രണയപൂർവ്വം സംസാരിക്കുന്ന... ചേർന്നിരിക്കുന്ന  ജിത്ത് എന്ന ആളിൽ..

'' ആരായിരിക്കും ഈ ജിത്ത്.."
അത് മാത്രമായിരിന്നു ചിന്ത..

ഇടയ്ക്ക് അയാളെ ഞാൻ പ്രണയിച്ചിരിന്നുവോ..??🤔

പിന്നെ വിമൽ.. വിമലേട്ടൻ ശ്രീയേട്ടൻ്റെ ബെസ്റ്റ് ഫ്രണ്ടാണ്.. 🤗എന്നെ വിമലേട്ടന് ഒരുപാട് ഇഷ്ട്ടമാണ്.. അത് ശ്രീയേട്ടനും അറിയാമായിരിന്നു..

ഒരിക്കൽ വിമലേട്ടൻ എന്നെ പ്രെപ്പോസ് ചെയ്തു.ശ്രീയേട്ടൻ്റെ മുൻപിൽ വെച്ച് തന്നെ.. ആദ്യം ഞാൻ ഞെട്ടി പോയി.. എനിക്ക് സമയം തന്നു..😇

ശ്രീയേട്ടന് എന്നെ വിമലേട്ടൻ്റെ കൂടെ കാണാൻ ഭയങ്കര ഇഷ്ട്ടമാണ്..
വിമലിൻ്റെ കൂടെ നീ എന്നും  സുരക്ഷിതമായിരിക്കും മെന്ന് ശ്രീയേട്ടൻ ഇടയ്ക്ക് ഇടയ്ക്ക് പറയാറുണ്ട്..😊

പിന്നെ ഞാനും സമ്മതിച്ചു.. ആ ബന്ധത്തിന്..
അപ്പോഴും മനസ്സിലെ ഒരു കോണിൽ ജിത്ത് ഉണ്ട്..

ഉറപ്പീര് പോലെ വിമലേട്ടൻ എൻ്റെ കയ്യിൽ ഏട്ടൻ്റെ പേര് കൊത്തിയ മോതിരം ഇട്ടു തന്നത്.. അടുത്ത് തന്നെ ശ്രീയേട്ടനും വിമലേട്ടൻ്റെ അമ്മയും അച്ഛനും ഉണ്ടായിരിന്നു.

ഇന്നിപ്പോൾ ഇന്ദ്രൻ.. ഈ ജിത്തും ഇന്ദ്രനും ഒരാളാണോ.. 
സ്വപ്നത്തിൽ കണ്ട ഒരാളെ നേരിട്ട് കണ്ടപ്പോൾ ശരിക്കും ഞെട്ടി പോയിരിന്നു..

ഓരോന്ന് ചിന്തിക്കുബോൾ തന്നെ ഭ്രാന്ത് പിടിക്കുകയാണല്ലോ കൃഷ്ണാ..

ഇനി ഇത് പ്രണയമാണോ..??
ഇന്ദ്രനും ജിത്തും ഒരാളാണങ്കിൽ എനിക്ക് അയാളോട് തോന്നുന്നത് പ്രണയമാണോ..??🤔

എൻ്റെ കണ്ണുകൾ പിന്നെയും ആ മോതിരത്തിലേക്ക് നീണ്ടു..

ഒരാളെ ചതിക്കുകയാണോ...?
ഇല്ല.. ഇത് പ്രണയമൊന്നുമല്ലാ.....😑

ലച്ചു കണ്ണുകൾ അടച്ച്... ഡെസ്ക്കിൽ തലവെച്ചു കിടന്നു...

കുറച്ച് ദൂരെ മാറി അവളറിയാതെ അവളെ നോക്കി കൊണ്ട്... ഇന്ദ്രൻ നിന്നു..💕

💕💕💕💕


"ഡാ... ഇന്ദ്രാ..."🙄

ദേവ് എന്തോ ചിന്തിച്ചുകൊണ്ട് ഇരിക്കുന്ന ഇന്ദ്രനെ തട്ടി വിളിച്ചു..

"എന്താടാ..."🤨

ഇന്ദ്രൻ അവനെ നോക്കി ചോദിച്ചു...

"നീ ഭയങ്കര ആലോചനയിലാണല്ലോ... കുറച്ച് ദിവസമായിട്ട്.."🤔

അതിന് മറുപടി പറയാതെ ഇന്ദ്രൻ ദൂരേക്ക് നോക്കി ഇരിന്നു..

"അത് ശെരിയാണ്... ഞാനും ശ്രദ്ധിച്ചു.. നിനക്ക് ഇത്ര ആലോചിക്കാൻ എന്ത് ഇരിക്കുന്നു ഇന്ദ്രാ.. "🙄

പ്രകാശ് ഇന്ദ്രനോട് ചോദിച്ചു..

" ഏയ്.. ഒന്നുമില്ലാ.. നിനക്കൊക്കെ തോന്നുന്നതാണ്..."

" ഓ... "😏

അപ്പോഴാണ് ഇന്ദ്രൻ... ലച്ചു  ഗായത്രിയോട് സംസാരിച്ച് വരാന്തലൂടെ നടന്നു പോകുന്നത് അവൻ കണ്ടത്..

'' എനിക്ക് ആ പെണ്ണിൻ്റെ ഡീറ്റയ്ൽസ് വേണം"

ഇന്ദ്രൻ പറയുന്നത് കേട്ട് ദേവും വിക്കിയും പ്രകാശും അവനെ  നോക്കി...

"  ഏത് പെണ്ണിൻ്റെ.."😯
(വിക്കി )

" ആ നീല ദാവണി ഇട്ടിരിക്കുന്നവളുടെ..."

അവർ മൂന്നു പേരും ഇന്ദ്രൻ്റെ കണ്ണുകൾ പിന്തുടർന്നപ്പോൾ ലച്ചുവിനെ കണ്ടു..

'' നിനക്ക് എന്തിനാണ് ഇന്ദ്രാ..ആ പെണ്ണിൻ്റെ ഡീറ്റയ്ൽസ്... "🧐

വിക്കി അവനെ സൂക്ഷിച്ച് നോക്കി കൊണ്ട് ചോദിച്ചു..

"അത് നീയൊന്നും ഇപ്പോൾ അറിയണ്ട...😤 ഞാൻ പറഞ്ഞത് ചെയ്യാൻ നോക്ക്..."

അത്രയും പറഞ്ഞു കൊണ്ട് ഇന്ദ്രൻ ഇലഞ്ഞി മരച്ചോട്ടിൽ നിന്ന് ചാടി ഇറങ്ങി...
നടന്നു പോയി...

"അവനെന്തിനായിരിക്കും അവളുടെ ഡീറ്റെയിൽസ്..."🤔🤔

വിക്കി ദേവിനെയും പ്രകാശിനെയും നോക്കി കൊണ്ട് ചോദിച്ചു...

"ആവോ... എനിക്കറിയില്ല..."🤷🤷

അവർ കയ്യ് മലർത്തി...

കാത്തിരിക്കുക...😝😝😝