അത്രമേൽ പ്രിയപ്പെട്ടവന്... എഴുതി തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും നീ തന്നെ ആണ് അതിൽ നിറഞ്ഞു നിൽക്കുന്നത്..... എന്റെ വരികൾക്ക് പോലും നിന്നെ വിട്ടകലാൻ കഴിയാത്ത വിധം നീ വേരൂന്നിയിരിക്കുന്നു... എപ്പോഴാണ് നാം ഇപ്രകാരം അടുത്തത്...ആവോ... അതിനും നിശ്ചയം ഇല്ല.... ഒന്ന് മാത്രം അറിയാം... നാം ഒന്നാണെന്ന്... നീയോ ഞാനോ എന്ന വേർതിരിവുകളില്ലാതെ നമ്മളാണെന്ന്.... നിന്റെ നോട്ടത്തിന് പോലും കരുതലിന്റെയും,വാത്സല്യത്തിന്റെയും, സ്നേഹത്തിന്റെയും ലാഞ്ചനയുണ്ട്.... നിനക്കായ് കരുതിവെച്ച നിറങ്ങളെല്