മരണഗന്ധം...1 ക്രൈം ഫിക്ഷൻ നോവൽ താലൂക്ക് ആശുപത്രി അത്യാഹിതവിഭാഗം. നെഴ്സിന്റെ മുറി. മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയായിരുന്നു അത്. ഭൂമിയും മനുഷ്യരും കുളിരുകോരി വിറയ്ക്കുന്ന സമയം. രേവതി സിസ്റ്റർ മേശമേൽ തലചായ്ച്ച് ഒന്നു മയങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. കസേരയിലിരുന്നിരുന്ന അവരുടെ കണ്ണുകളിൽ ഉറക്കത്തിന്റെ നീരുറവ ഒഴുകാൻ തുടങ്ങിയിരുന്നു. അതങ്ങനെ കുറെ സമയത്തേയ്ക്ക് നീണ്ടുനിന്നപ്പോഴാണവർ മേശമേലേയ്ക്ക് തല ചായ്ക്കാൻ തീരുമാനിച്ചത്. വാർഡ് നിശബ്ദമാണ്. കറാ കറാ കറങ്ങുന്ന ഫാനിന്റെ ശബ്ദത്തെ മഴ മുക്കി കളഞ്ഞിരിക്കുന്നു. പുറത്തൊരു ആ