✍🏻SANDRA C.A.#Gulmohar❤️ എമർജൻസി ബെൽ മുഴങ്ങിയതും പറയാൻ വന്നത് വിഴുങ്ങി സൂസൻ ഡോക്ടർ തിരികെ അകത്തേക്ക് ഒാടി.. മൂന്ന് മണിക്കൂറിലെ നീണ്ട പരിശ്രമത്തിനൊടുവിൽ ഗായത്രിയുടെ ജീവൻ സുരക്ഷിതമാക്കിയെന്ന ബോധ്യത്താൽ ക്ഷീണിതയായി ക്യാബീനിലേക്ക് വരുമ്പോൾ അവരെ കാത്ത് പോലീസ് അവിടെ ഉണ്ടായിരുന്നു.. തനിക്ക് അറിയാവുന്ന റെഫെറൻസ് പോലീസിനോട് പറയുന്നതിന് മുൻപ് അവർ സ്വയം വസ്ത്രങ്ങളടക്കം മാറി വൃത്തിയായി.. തിരികെ വരുന്നതിന് മുൻപ് ഗായത്രിയുടെ ബന്ധുക്കളെയും അവർ ക്യാബീനിലേക്ക് വിളിപ്പിച്ചു.. തിരികെ അവർ വരുമ്പോളേക്കും കുറച്ചു റിപ്പോർട്ട്സുകളെല്ലാം മേശപ്പുറത്തെത്തിയിരുന്നു.. അത്