ഗേറ്റ് കടന്ന് വണ്ടി അകത്തോട്ട് പ്രവേശിച്ചു. അകത്ത് കടന്നപ്പോൾ ഗേറ്റ് അടയുന്നതും നോക്കിയിരുന്ന വിമൽ കാണുന്നത്, ഒരു വശത്ത് നിന്നും കമ്പിളി കഴുത്ത് വരെ മറച്ച ഒരു വൃദ്ധനെ പോലെ തോന്നിക്കുന്ന ഒരാൾ നടന്നു വരുന്നതാണ്. ആൽവിൻ മിറർ(mirror)ലൂടെ കണ്ടത് കൊണ്ടോ പറയുന്നതിന് മുൻപേ അവൻ വണ്ടി നിർത്തിയിരുന്നു. അയാൾ അടുത്ത് എത്തി. ആൽവിൻ ഡ്രൈവറായിരിക്കാം എന്ന ധാരണയിലാണെന്ന് തോന്നുന്നു. അയാളുടെ മറുവശത്ത് ഇരുന്നിരുന്ന തന്റെ അടുക്കലിലേക്കാണ് അയാൾ നടന്ന് വന്നത്. അത് മനസ്സിലാക്കിയതും വിൻഡോ ഗ്ലാസ് താഴ്ത്തി കൊടുത്തു. ഇൗ നട്ടുച്ച സമയത്ത് പോലും കമ്പിളി പുതച്ച അയാൾ വട്